Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2025 4:45 AM GMT Updated On
date_range 2025-07-30T10:15:47+05:30വയോധിക മരിച്ച നിലയിൽ; മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതെന്ന് സംശയം, ദേഹത്തുണ്ടായിരുന്ന സ്വർണാഭരണം കാണാനില്ല
text_fieldsപെരുമ്പാവൂർ: 84 വയസ്സുകാരിയെ ജാതിത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ കൃഷ്ണൻകുട്ടി റോഡിൽ മനയ്ക്കപ്പടി അന്നമ്മ ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ല. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
തോട്ടുവയിൽ പെരിയാറിന് സമീപമുള്ള പുരയിടത്തിൽ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടനാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Next Story