തൃശൂർ പൂരത്തിനിടെ ആന ഇടഞ്ഞു: നിമിഷങ്ങള്‍ക്കുള്ളില്‍ തളച്ചു
text_fieldsതൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു. കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആനയെ നിമിഷങ്ങൾക്കകം തളക്കാന്‍ കഴിഞ്ഞെന്നും സ്ഥലത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
നെയ്തലക്കാവിലമ്മ തുറക്കുന്ന തെക്കേ ഗോപുരനടയിലൂടെയാണ് പൂരദിനത്തിൽ ആദ്യ ദേവനായ കണിമംഗലം ശാസ്താവ് വടക്കുനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുക. ഇതിനിടെയാണ് ആനയിടഞ്ഞത്.
രാവിലെ 11 മണിക്ക് തിരുവമ്പാടിയുടെ മഠത്തിൽവരവും 12 മണിക്ക് പതിനഞ്ച് ആനപ്പുറത്തായി പാറമേക്കാവിന്റെ എഴുന്നള്ളിപ്പും നടക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളവും വൈകീട്ട് അഞ്ചരക്ക് തെക്കോട്ടിറക്കവും ശേഷം തെക്കേ ഗോപുരനടയിൽ കുടമാറ്റവും നടക്കും. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് പൂരം വെടിക്കെട്ട്. അന്ന് ഉച്ചക്ക് പൂരം ഉപചാരം ചൊല്ലി പിരിയും. 18 ലക്ഷത്തിലധികം ആളുകൾ പൂരനഗരിയിൽ എത്തുമെന്നാണ് അധികൃതർ പറയുന്നത്.