Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2026 5:28 AM GMT Updated On
date_range 23 May 2026 5:28 AM GMTസ്വർണാഭരണങ്ങൾ മാറ്റി വിഗ്രഹത്തിൽ വ്യാജൻ വെച്ചു; മേൽശാന്തി അറസ്റ്റിൽ
text_fieldscamera_alt
കെ.ഇ. ഉണ്ണികൃഷ്ണൻ
പിറവം: ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ ദേവീ-ദേവൻമാരുടെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ മേൽശാന്തി കെ.ഇ. ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണാഭരണങ്ങൾ മാറ്റി വ്യാജ ആഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തിയാണ് തട്ടിപ്പ് നടത്തിയത്.
ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന നാല് ഗ്രാം, 12 ഗ്രാം വീതം തൂക്കമുള്ള രണ്ടു ലോക്കറ്റുകളും കൃഷ്ണവിഗ്രഹത്തിലെ നാല് ഗ്രാം ലോക്കറ്റുമാണ് മോഷ്ടിച്ചത്. അമ്പലപ്പുഴ സ്വദേശിയാണ് മേൽശാന്തി ഉണ്ണികൃഷ്ണൻ. ക്ഷേത്രം ഭരണസമിതിക്ക് വന്ന ഫോൺ സന്ദേശമാണ് മോഷണം കണ്ടെത്താൻ കാരണമായത്. ആഭരണങ്ങൾ വിറ്റ കോതമംഗലത്തെ സ്ഥാപനത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
Next Story


