Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2026 8:48 AM GMT Updated On
date_range 23 Aug 2026 8:48 AM GMTഗുരുവായൂരിൽ ലിഫ്റ്റിൽ കുടുങ്ങിയ ആറംഗ കുടുംബത്തെ ഫയർഫോഴ്സ് രക്ഷിച്ചു
text_fieldsഗുരുവായൂർ: ലിഫ്റ്റിൽ കുടുങ്ങിയ ആറംഗ കുടുംബത്തെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തമിഴ്നാട് കരൂർ സ്വദേശികളായ കുടുംബമാണ് അപ്പാർട്ട്മെന്റിലെ ലിഫ്റ്റിൽ കുടുങ്ങിയത്. മൂന്നു വയസ്സുള്ള കുഞ്ഞും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. അഷ്ടമുടി ആയുർവേദ നഴ്സിങ് ഹോമിന് സമീപമുള്ള വൈകുണ്ഠം അപ്പാർട്ട്മെന്റ് ലിഫ്റ്റിലാണ് ഇവർ കുടുങ്ങിയത്. രണ്ട് നിലകൾക്കിടയിൽ ലിഫ്റ്റ് പ്രവർത്തനം നിലക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർമാരും ഗുരുവായൂർ പൊലീസും സ്ഥലത്തെത്തി യന്ത്ര സഹായത്തോടെ ലിഫ്റ്റ് തുറന്നു. ലിഫ്റ്റിൽ കുടുങ്ങികിടന്ന കരൂർ സ്വദേശികളായ ദിനേശ്, ലാവണ്യ, ഇളവരശി, ലത, എട്ടും മൂന്നും വയസ്സുള്ള കുട്ടികൾ എന്നിവരെ സംഘം പുറത്തെത്തിച്ചു.
Next Story


