എഫ്.സി.ആര്.എ ഭേദഗതി; ക്രൈസ്തവ സഭകള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു
text_fieldsഎന്‍.ഡി.എസ്ഥാനാര്‍ഥി ഡോ. റോബിന് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു സംസാരിക്കുന്നു
കുണ്ടറ: എഫ്.സി.ആര്.എ ഭേദഗതി ബില്ലിന്റെ പേരില്‍ ക്രൈസ്തവ സഭകള്‍ക്ക് ആശങ്ക വേണ്ടെന്നും ബില്ല് രാജ്യ സുരക്ഷക്കാണെന്നും ക്രിസ്ത്യന്‍ സഭകളുടെ സ്വത്ത് പിടിച്ചെടുക്കുമെന്നുള്ള പ്രചാരണം തെറ്റെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. കുണ്ടറ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. റോബിന് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാ നേതാക്കന്മാര്ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ നേരിട്ടുകാണാം. എന്ത് വിഷമമുണ്ടെങ്കിലും പരിഹരിച്ച് നല്‍കും.
ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്. തങ്ങളുടേത് മത നിരപേക്ഷ പാര്‍ട്ടിയാണ്. സി.പി.എം നയിക്കുന്ന എല്‍.ഡി.എഫും കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫും കേരളത്തില്‍ പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുന്നു. അതിര്‍ത്തിക്കപ്പുറം അവര്‍ ഒന്നാണ്. ഇരുവരും കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുന്നു. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി തെരഞ്ഞെടുക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റുന്ന തെരഞ്ഞെടുപ്പാവും ഇതെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി റോബിന് രാധാകൃഷ്ണന്, തെരഞ്ഞെടുപ്പ് കണ്‍വീനര്‍ എം.എസ്. ശ്യാംകുമാര്‍, തെരഞ്ഞെടുപ്പ് ചുമതലക്കാരന് ഇടവട്ടം വിനോദ്, കേണല്‍ ഡെന്നി, ഉമ മഹേശ്വര്, നെടുമ്പന ശിവന്, പച്ചയില്‍ സന്ദീപ്, ബാഹുലേയന് വിനോദ്, വെള്ളിമണ്‍ ദിലീപ്, നെടുമ്പന ഓമനക്കുട്ടന്, വിജയലക്ഷമി, പ്രതിലാല്‍, സന്തോഷ് മാമ്പുഴ, അനില്‍കുമാര്‍, സുരേന്ദ്രനാഥ്, അഡ്വ. രൂപ ബാബു, സച്ചുപ്രസാദ്, ജിതിന്മോഹന്, ഗിരീഷ് കുമാര്‍, സുരേഷ് ചിറക്കോണം, ശ്രീപ്രസാദ്, രവീന്ദ്രന്‍പിള്ള, അഡ്വ. ആര്യ, ബൈജു പുതുച്ചിറ, ശിവാനന്ദന്, മഠത്തില്‍ സുനില്‍, അനില്‍കുമാര്‍, ദീപ വേണു, വിജയലക്ഷ്മി, അനിലാല്‍, അഡ്വ. സുനില്‍ തിരുമുട്ടം, രാജേന്ദ്രന് പിള്ള എന്നിവര്‍ പങ്കെടുത്തു.


