ഫീ റെഗുലേറ്ററി, സൂപ്പർവൈസറി കമ്മിറ്റികൾ: ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് അധ്യക്ഷൻ
text_fieldsബാബു മാത്യു പി. ജോസഫ്
തിരുവനന്തപുരം: ഹൈകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് അധ്യക്ഷനായി പ്രഫഷനൽ കോളജ് പ്രവേശനത്തിനുള്ള മേൽനോട്ട സമിതിയും ഫീസ് നിയന്ത്രണ സമിതിയും പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ്. അധ്യക്ഷനായിരുന്ന റിട്ട. ജസ്റ്റിസ് കെ.കെ. ദിനേശന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നടപടി.
പ്രവേശന മേൽനോട്ട സമിതിയിൽ അധ്യക്ഷന് പുറമെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മെമ്പർ സെക്രട്ടറിയും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, പ്രവേശന പരീക്ഷ കമീഷണർ, ഡോ. കെ.കെ. ദാമോദരൻ എന്നിവർ അംഗങ്ങളുമാണ്.
ഫീ നിയന്ത്രണ സമിതിയിൽ അധ്യക്ഷന് പുറമെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മെമ്പർ സെക്രട്ടറിയും വി. ഹരികൃഷ്ണൻ (ചാർട്ടേഡ് അക്കൗണ്ടൻറ്), ഡോ. സി. സതീശ്കുമാർ എന്നിവർ അംഗങ്ങളുമാണ്.
സ്വാശ്രയ മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രഫഷനൽ കോളജ് പ്രവേശന മേൽനോട്ടവും ഫീസ് നിയന്ത്രണവുമാണ് സമിതികളുടെ ചുമതല.