Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയപ്പെട്ടവൻ...

പ്രിയപ്പെട്ടവൻ കുഞ്ഞമ്പു; ജനമനസ്സറിഞ്ഞ് നീലകണ്ഠൻ, കൊഴുപ്പേകാൻ മനുലാലും

text_fields
bookmark_border
പ്രിയപ്പെട്ടവൻ കുഞ്ഞമ്പു; ജനമനസ്സറിഞ്ഞ് നീലകണ്ഠൻ, കൊഴുപ്പേകാൻ മനുലാലും
cancel
camera_alt

ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട്യാ​ന​ത്ത് വോ​ട്ട് തേ​ടു​മ്പോ​ൾ കു​ഞ്ഞി​നെ ലാ​ളി​ക്കു​ന്ന യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​നീ​ല​ക​ണ്ഠ​ൻ

എൽ.ഡി.എഫ്

ഉദുമ: 1991 മുതൽ ഇങ്ങോട്ട് തുടർച്ചയായി 35 വർഷം ഇടതോരംചേർന്നു നടക്കുന്ന മണ്ഡലമാണ് ഉദുമ. 1987ൽ കെ.പി. കുഞ്ഞിക്കണ്ണനാണ് ഇടക്ക് ഒരുതവണ യു.ഡി.എഫിനെ തുണക്കാൻ കൂട്ടുനിന്നത്. അതിനുമുമ്പും ശേഷവും ഇടതിന്റെ കുത്തകതന്നെയാണ് ഉദുമ. 2021ലെ തെരഞ്ഞെടുപ്പിൽ സി.എച്ച്. കുഞ്ഞമ്പു യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയക്കുമേൽ നേടിയത് 13,322 വോട്ടിന്റെ ഭൂരിപക്ഷമാണ്. മണ്ഡലത്തിലെ ജനങ്ങളുടെ പൾസറിയാനും അവരുടെ പ്രിയപ്പെട്ട എം.എൽ.എ ആവാനും സാധിച്ചത് കുഞ്ഞമ്പുവിന് കരുത്താണ്. സിറ്റിങ് എം.എൽ.എ എന്ന കരുത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ അടിസ്ഥാന വികസനസൗകര്യങ്ങളുടെ പിൻബലം കുഞ്ഞമ്പുവിന് വീണ്ടു ജനങ്ങളിലേക്കിറങ്ങാൻ എളുപ്പമാക്കുന്നുണ്ട്.

78,664 വോട്ടിന്റെ കണക്ക് ഇക്കുറി ലക്ഷത്തിലധികം കടക്കാനാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രചാരണം തുടങ്ങിയ എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു ഏറെ മുന്നിലായിരുന്നു. എൽ.ഡി.എഫ് 2016നെ അപേക്ഷിച്ച് 2021ൽ എട്ടായിരത്തോളം വോട്ടുകളുടെ വർധനയാണ് ഉണ്ടാക്കിയത്. പുതിയ വോട്ടർമാരുടെ പിന്തുണ കഴിഞ്ഞതവണ എൽ.ഡി.എഫിന് അനുകൂലമായിരുന്നു. അതും ഇക്കുറി വോട്ട് കൂടാനിടയാക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച് വിശ്വസിക്കുന്നുണ്ട്. 39 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി മണ്ഡലം യു.ഡി.എഫ് വിജയിച്ചിരുന്നത് എന്നതും കാണേണ്ടതാണ്. മതേതരമനസ്സിൽ കളങ്കമില്ലാതെ വോട്ട് കിട്ടിയാൽ കുഞ്ഞമ്പുവിന് നിഷ്പ്രയാസം ജയിച്ചുകയറാനാവുന്ന ഉദുമയിൽ ഇത് രണ്ടാമങ്കമാണ് കുഞ്ഞമ്പുവിന്റേത്.

യു.ഡി.എഫ്

ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നേറ്റമുണ്ടായ ഉദുമ മണ്ഡലത്തിൽ ഇത്തവണ യു.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്നുണ്ട്. അതിനുവേണ്ടിയാണ് പല അഭ്യൂഹങ്ങൾക്കുമൊടുവിൽ യു.ഡി.എഫ് കരുത്തനെ തന്നെ ഇറക്കിയത്. പിച്ചവെച്ച കാലംമുതൽ കോൺഗ്രസിനുവേണ്ടി ജീവിച്ചുതീർത്ത നീലകണ്ഠൻ ജനമനസ്സറിഞ്ഞ നേതാവാണ്. യു.ഡി.എഫ് തരംഗം കേരളത്തിലുണ്ടായാൽ ഉദുമയും പിടിക്കാമെന്നാണ് നേതാക്കളുടെ വിശ്വാസം. ബാലകൃഷ്ണൻ പെരിയയെക്കാൾ ജനസമ്മതി നീലകണ്ഠനുണ്ട് എന്നതും ഒരു മുതൽക്കൂട്ടാണ്. മണ്ഡലത്തിലെ വോട്ടർമാരെ പേരെടുത്ത് വിളിക്കാൻ മാത്രം പൊതുസമ്മതനും സ്വീകാര്യനുമാണ് നീലകണ്ഠൻ എന്നതും വോട്ട് പെട്ടിയിലാക്കാൻ എളുപ്പമാക്കുമെന്നതും യു.ഡി.എഫിന് ഗുണമാണ്.

പല തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഒരു ഘട്ടം യു.ഡി.എഫ് പട്ടികയിൽ ബി.പി. പ്രദീപ്കുമാർ ഉൾപ്പെട്ടതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും കോൺഗ്രസ് നീലകണ്ഠനെന്ന ജനകീയനെ സ്ഥാനാർഥിയായി അവതരിപ്പിക്കുകയായിരുന്നു. ചെറുപ്പം മുതൽ സംഘടന പ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും വൈകിയാണ് ഇത്രയും വലിയൊരു ദൗത്യം പാർട്ടി അദ്ദേഹത്തെ ഏൽപിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 72,448 വോട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ 73,884 വോട്ടും നേടിയതും വിജയപ്രതീക്ഷ വെക്കാൻ കാരണമായി പറയുന്നുണ്ട്. ഉദുമയിലെ ജനങ്ങൾക്ക് പാകമാകുന്ന നേതാവാണ് നീലകണ്ഠനെന്നത് ജനങ്ങൾക്കുമറിയാമെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്.

എൻ.ഡി.എ

എൻ.ഡി.എയുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽതന്നെ പേര് വന്നത് പ്രചാരണരംഗത്ത് കൊഴുപ്പേകാനിടയാക്കി. സംഘടനാക്കരുത്തിൽ സ്ഥാനാർഥിയായ മനുലാൽ മേലത്ത് മാറാത്തത് മാറും എന്ന എൻ.ഡി.എ പ്രചാരണത്തിലൂന്നി തന്നെയാണ് വോട്ടുപിടിത്തം. വോട്ട് കൂട്ടാൻ തന്നെയാണ് കരുത്തനെ തന്നെ ഗോദയിലിറക്കാൻ എൻ.ഡി.എ തീരുമാനിക്കാൻ കാരണവും. സ്വതവേ ജനകീയതയിലൂന്നി പ്രവർത്തിക്കുന്ന ബി.ജെ.പി മുഖം എ. വേലായുധൻ നേടിയ 20,360 വോട്ട് മറികടക്കാൻ പറ്റുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം മനുലാലിനെ ഗോദയിലിറക്കിയത്. നിയമസഭയിലേക്കുള്ള കന്നിയങ്കമാണ് ഇദ്ദേഹത്തിന്.

സി.​എ​ച്ച്. കു​ഞ്ഞ​മ്പു

ഉ​ദു​മ ബേ​ഡ​ഡു​ക്ക ബീം​ബു​ങ്കാ​ൽ സ്വ​ദേ​ശി​യാ​ണ്‌. കാ​സ​ർ​കോ​ട്‌ ഗ​വ. കോ​ള​ജി​ൽ​നി​ന്ന്‌ ബി​രു​ദ​വും മം​ഗ​ളൂ​രു എ​സ്‌.​ഡി.​എം ലോ ​കോ​ള​ജി​ൽ​നി​ന്ന്‌ എ​ൽ​എ​ൽ.​ബി ബി​രു​ദ​വും നേ​ടി. ബാ​ല​സം​ഘ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തേ​ക്ക്. നി​ല​വി​ൽ സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി​യു​മാ​ണ്‌. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്‌ അം​ഗ​വും അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി​യു​മാ​യ എം. ​സു​മ​തി​യാ​ണ്‌ ഭാ​ര്യ. മ​ക​ൾ: കെ.​എ​സ്‌. ശ്രു​തി, മ​രു​മ​ക​ൻ: രാം​പ്ര​കാ​ശ്‌ (ബം​ഗ​ളൂ​രു). നി​ല​വി​ൽ കാ​സ​ർ​കോ​ട്‌ വി​ദ്യാ​ന​ഗ​ർ ചി​ന്മ​യ കോ​ള​നി​യി​ൽ താ​മ​സം.

കെ. ​നീ​ല​ക​ണ്ഠ​ൻ

കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. സം​സ്ഥാ​ന കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്റ്, കാ​ട​കം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി, ജ​ന​ശ്രീ ജി​ല്ല ചെ​യ​ർ​മാ​ൻ, കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ​പ്ര​സി​ഡ​ന്റ്, എ​ൽ.​ബി.​എ​സ് എം​​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു

മ​നു​ലാ​ൽ മേ​ല​ത്ത്

മാ​ന​ടു​ക്കം സ്വ​ദേ​ശി​യാ​യ മ​നു​ലാ​ൽ ബി.​ജെ.​പി ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി​യാ​ണ്. സ​മാ​ന്ത​ര കോ​ള​ജി​ൽ​നി​ന്ന് ബി.​കോം ബി​രു​ദം. തു​ട​ർ​ന്ന് ക​ണ്ണൂ​രി​ൽ സി.​എ​ക്ക് ചേ​ർ​ന്നു. ചെ​ന്നൈ ഭാ​ര​തീ​ദാ​സ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി. ആ​റു വ​ർ​ഷം കൊ​ച്ചി​യി​ൽ കോ​ർ​പ​റേ​റ്റ് ക​മ്പ​നി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ആ​ർ.​എ​സ്.​എ​സ് ബ​ന്ത​ടു​ക്ക മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക്, എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​പ്ര​മു​ഖ്, ബൗ​ദ്ധി​ക് പ്ര​മു​ഖ്, ശാ​രീ​രി​ക് പ്ര​മു​ഖ്, സ​ഹ​കാ​ര്യ​വാ​ഹ​ക് എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു.

Show Full Article
TAGS:uduma election 
News Summary - Fierce Election Contest in Uduma
Next Story