Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷവർമ കഴിച്ച പതിനഞ്ച്​...

ഷവർമ കഴിച്ച പതിനഞ്ച്​ കുട്ടികൾ ആശുപത്രിയിൽ; സംഭവം നബിദിനാഘോഷത്തിനിടെ

text_fields
bookmark_border
shawarma
cancel
camera_alt

Representational Image

കാഞ്ഞങ്ങാട്: നബിദിനാഘോഷത്തിന്‍റെ ഭാഗമായി ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ച പതിനഞ്ചോളം കുട്ടികളെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ച കുട്ടികൾക്കാണ് ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ടത്.

15 കുട്ടികളെ രാത്രിതന്നെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ കഴിഞ്ഞദിവസം രാത്രി നടന്ന നബിദിനാഘോഷ പരിപാടിയിൽ ഭക്ഷണം വിളമ്പിയിരുന്നു. പള്ളിപ്പരിസരത്ത് പാചകം ചെയ്ത ഭക്ഷണം തികയാതെ വന്നതോടെ ശേഷിച്ചവർക്ക് തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് ഷവർമ വാങ്ങി നൽകുകയായിരുന്നു. ഇത് കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്നാണ് പരാതി.

പഴകിയ ഷവർമയാണ് നൽകിയതെന്ന് പരാതിയുണ്ട്. ആളുകൾ ഹോട്ടലിന് മുന്നിൽ ബഹളമുണ്ടാക്കിയതോടെ ചെറിയ സംഘർഷവുമുണ്ടായി. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ച് ആരോഗ്യവകുപ്പിന് വിവരം നൽകി.

പൂച്ചക്കാട് സ്വദേശികളായ റിഫ ഫാത്തിമ (16), ഫാത്തിമത്ത് ഷാക്കിയ (13), നഫീസ മൻസ (13), നഫീസത്ത് സുൽഫ (13) എന്നീ കുട്ടികൾ ചികിത്സയിലാണ്. മറ്റുള്ള കുട്ടികളെ പരിശോധനക്കുശേഷം വിട്ടു.

Show Full Article
TAGS:Children Food Poison shawarma kanhangad Latest News 
News Summary - Fifteen children hospitalized after eating shawarma in Kanhangad
Next Story