Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈംഗികാതിക്രമം; സിനിമാ...

ലൈംഗികാതിക്രമം; സിനിമാ നിർമാതാവും മുൻ എം.എൽ.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

text_fields
bookmark_border
ലൈംഗികാതിക്രമം; സിനിമാ നിർമാതാവും മുൻ എം.എൽ.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു
cancel
Listen to this Article

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എം.എൽ.എയും സിനിമാ നിർമാതാവുമായ പി.ടി കുഞ്ഞു മുഹമ്മദിനെ കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തത്.

20ന് തിരുവനന്തപുരം ഏഴാം നമ്പർ അഡീഷണൽ സെക്ഷൻ കോടതി കേസിൽ നിർമാതാവിന് മുൻകൂർ ജാമ്യം അനുവധിച്ചിരുന്നു. അറസ്റ്റ് ചെയ്താലുടൻ ജാമ്യം നൽകണമെന്ന കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. നവംബറിലാണ് മുഖ്യമന്ത്രിക്ക് യുവതി കുഞ്ഞുമുഹമ്മദിനെതിരെ പരാതി സമർപ്പിക്കുന്നത്. തുടർന്ന് പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു.

തലസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ക്രീനിങ്ങിന്‍റെ ഭാഗമായി ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ട തന്നോട് അവിടെ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

Show Full Article
TAGS:PT Kunjumuhammed Sexual Assault Arrest Kerala 
News Summary - Film producer and former MLA PT Kunju Mohammed arrested and released on bail
Next Story