Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2025 3:44 AM GMT Updated On
date_range 2025-08-28T09:15:30+05:30പിഴയിട്ടതിനെതിരെ വള്ളങ്ങൾ നിരത്തിനിർത്തി മത്സ്യത്തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം; ജങ്കാർ സർവീസ് മുടങ്ങി, ജലഗതാഗതത്തെ ബാധിച്ചു
text_fieldsവൈപ്പിൻ: ലൈസൻസ് പുതുക്കാൻ താമസിച്ചതിന്റെ പേരിൽ വള്ളത്തിന് രണ്ടര ലക്ഷം രൂപ പിഴ ചുമത്തിയതിൽ വേറിട്ട പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ. വള്ളങ്ങൾ അഴിമുഖത്ത് നിരത്തിയിട്ടാണ് പ്രതിഷേധിച്ചത്.
ജപമാല നമ്പർ 1 എന്ന യന്ത്രവൽകൃത വള്ളത്തിനാണ് ഫിഷറീസ് വകുപ്പ് രണ്ടര ലക്ഷം പിഴ ചുമത്തിയത്. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ആറരയോടെ അഴിമുഖത്തെ വൈപ്പിൻ മേഖലയിലാണ് വള്ളങ്ങൾ നിരത്തി പ്രതിഷേധം നടത്തിയത്. സമരം ജലഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വൈപ്പിൻ - ഫോർട്ടുകൊച്ചി ജങ്കാർ സർവീസ് മുടങ്ങി. അപ്രതീക്ഷിതമായ സമരത്തെ തുടർന്ന് ജങ്കാർ സർവിസ് തടസപ്പെട്ടത് യാത്രക്കാരെ വലച്ചു.
Next Story