Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന് മണിക്കൂറിനിടെ...

മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറിയിലും രണ്ട് ടെക്സ്റ്റയില്‍സിലും മോഷണം

text_fields
bookmark_border
മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറിയിലും രണ്ട് ടെക്സ്റ്റയില്‍സിലും മോഷണം
cancel

ബാലരാമപുരം: മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറിയിലും രണ്ട് ടെക്സ്റ്റയില്‍സിലും കള്ളൻ കയറി. ബാലരാമപുരം ദേശീയപാതക്കരികിലെ കടകളില്‍ ചെവ്വാഴ്ച രാത്രി 1.30 ഓടെ ജ്വല്ലറിയിൽ കയറിയ കള്ളൻ മൂന്നുമണിക്കൂറിനിടെ നാലു കടകളില്‍ കൂടി കയറിയിറങ്ങി. മുഖം മറച്ച് കമ്പിപ്പാരയുമായി എത്തിയ യുവാവാണ് മോഷണം നടത്തിയത്.

ബാലരാമപുരം ദേശീയപതക്കരികിലെ കണ്ണന്‍ ജ്വല്ലറിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണവും പത്മനാഭാ ജ്വല്ലറിയില്‍ നിന്ന് മൂന്ന് ഗ്രം സ്വര്‍ണാഭരണങ്ങളും പ്രശാന്ത് ജ്വല്ലറിയില്‍ നിന്നും നാല്ഗ്രാം സ്വര്‍ണാഭരണവും മോഷ്ടിച്ചു. രാജകുമാരി ടെക്സ്റ്റയില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടവ് ഒന്നും കൊണ്ടുപോയില്ല. തൊട്ടടുത്ത റെഡിമെയ്ഡ് വസ്ത്ര ശാലയുടെ പൂട്ടും തകര്‍ത്തിരുന്നു.

മണിക്കൂറുകള്‍ക്കിടെ ദേശീയപാതക്കരികില്‍ നടത്തിയ മോഷണം വ്യാപാരികളെയും ആശങ്കയിലാഴ്ത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വോഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി. വിജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി പ്രദേശത്തെ സി.സി.ടി.വി കാമറകളും മെബൈല്‍ ടവറും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് ഉടന്‍ വലയിലാകുമെന്ന് പൊലീസ് പറഞ്ഞു

Show Full Article
TAGS:robbery 
News Summary - five shops robbed within three hours
Next Story