കനത്ത മഴ; കരുവാരകുണ്ടിൽ പുഴകളിൽ മലവെള്ളപ്പാച്ചിൽ
text_fieldsകരുവാരകുണ്ട് (മലപ്പുറം): മലയോരത്ത് പെയ്ത ശക്തമായ മഴയെത്തുടർന്ന് കരുവാരകുണ്ടിൽ പുഴകളിലും തോടുകളിലും മലവെള്ളപ്രവാഹം. വെള്ളത്തോടൊപ്പം മണ്ണും മരക്കൊമ്പുകളും ഒഴുകിയെത്തിയത് ആശങ്ക പരത്തി. ഞായറാഴ്ച ഉച്ചക്കുശേഷമായിരുന്നു സംഭവം.
നാട്ടിൽ മഴ തുടങ്ങിയപ്പോഴേക്കുതന്നെ ഒലിപ്പുഴയിലും കല്ലൻപുഴയിലും കുത്തൊഴുക്ക് ശക്തമായതാണ് ആശങ്ക പരത്തിയത്. മലയോരത്ത് പെയ്ത കനത്ത മഴയായിരുന്നു കാരണം.
ഏതാനും മിനിറ്റുകൾക്കുള്ളിൽ പുഴ നിറയുകയും മാമ്പറ്റ പാലം വെള്ളത്തിൽ മുങ്ങുകയും ചെയ്തു. പലയിടത്തും വെള്ളം കയറി. ഖാൻഖാഹ് റോഡിലും പുന്നക്കാടും മറ്റും പുഴ ഗതിമാറുകയും ചെയ്തു. എന്നാൽ, വൈകാതെ മഴ ശമിക്കുകയും ജലനിരപ്പ് താഴുകയും ചെയ്തതോടെ ആശങ്കയൊഴിഞ്ഞു.