Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സിക്ക്...

കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ റോ-റോയിലും; റോ-റോ ഫെറിയിൽ ഇനി സ്ത്രീകൾക്ക് സൗജന്യയാത്ര; പ്രമേയം പാസാക്കി കൗൺസിൽ

text_fields
bookmark_border
കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ റോ-റോയിലും; റോ-റോ ഫെറിയിൽ ഇനി സ്ത്രീകൾക്ക് സൗജന്യയാത്ര;  പ്രമേയം പാസാക്കി കൗൺസിൽ
cancel

കൊച്ചി: കൊച്ചി കോർപ്പറേഷന്റെ റോ-റോ സർവീസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യയാത്ര. ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ എത്തുന്നവർക്ക് ഒഴികെ, കാൽനടയായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യമായി ബോട്ട് യാത്ര നടത്താൻ അവസരമൊരുക്കുന്ന പ്രമേയം തിങ്കളാഴ്ച ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം പാസാക്കി.

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച യു.ഡി.എഫ് സർക്കാരിന്റെ സമീപകാല തീരുമാനത്തെ പിന്തുടർന്നാണ് കൊച്ചി കോർപ്പറേഷനും സമാനമായ പദ്ധതി നടപ്പിലാക്കുന്നത്. ടാക്സ് അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എ. മനാഫ് അവതരിപ്പിച്ച പ്രമേയത്തിന് ഭരണപക്ഷമായ യു.ഡി.എഫ് കൗൺസിലർമാരുടെ പൂർണ്ണ പിന്തുണ ലഭിച്ചു. പ്രതിപക്ഷ പാർട്ടികളായ എൽ.ഡി.എഫും ബി.ജെ.പിയും പ്രമേയത്തെ എതിർക്കാതിരുന്നെങ്കിലും, പൂർണ്ണ പിന്തുണയും നൽകിയില്ല.

വൈപ്പിൻ റൂട്ടിൽ നിലവിൽ റോ-റോ ഫെറികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എൽ) നിർമ്മാണം പൂർത്തിയാക്കുന്ന മൂന്നാമത്തെ റോ-റോ വെസൽ ഈ വർഷം ഡിസംബറോടെ നീറ്റിലിറക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഇതോടെ സർവീസുകൾ കൂടുതൽ സുഗമമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Show Full Article
TAGS:Free Travel For Women Kochi RORO Service public transport 
News Summary - Following KSRTC, now on Ro-Ro too; Free travel for women on Ro-Ro ferry; Council passes resolution
Next Story