Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരിയിൽ ഷുക്കൂർ...

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതിക്ക് കൈ കൊടുക്കാതെ ഫുട്ബാൾ ടീം അംഗങ്ങൾ, വൈറലായി വിഡിയോ

text_fields
bookmark_border
Ariyil Shukoor Murder Case
cancel
camera_alt

ഫോട്ടോ 1, 2: ഫുട്ബാൾ മത്സരത്തിനി​ടെ ടീമംഗങ്ങളെ പരിചയപ്പെടാനെത്തിയ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിക്ക് കൈ കൊടുക്കാതെ ഒഴിഞ്ഞുമാറുന്ന കളിക്കാർ. ഫോട്ടോ 3: അരിയിൽ ഷുക്കൂർ

തളിപ്പറമ്പ്: കേരളോത്സവത്തിന്റെ ഭാഗമായി ഫുട്ബാൾ മത്സരത്തിനി​ടെ ടീമംഗങ്ങളെ പരിചയപ്പെടാനെത്തിയ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിക്ക് കൈ കൊടുക്കാതെ കളിക്കാർ ഒഴിഞ്ഞുമാറി. ഷുക്കൂറിന്റെ ജന്മനാടായ തളിപ്പറമ്പിനടുത്ത പട്ടുവം പഞ്ചായത്തിലെ കേരളോത്സവത്തിലാണ് നാടകീയ സംഭവം.

അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയും പട്ടുവം പഞ്ചായത്ത് വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സുരേഷ് കൈകൊടുക്കാൻ മുന്നോട്ടുവന്നപ്പോൾ, അരിയിൽ ഗ്രീൻ ബറ്റാലിയൻ ടീമിലെ അംഗങ്ങൾ സ്വീകരിക്കാതെ പിന്മാറുകയായിരുന്നു. പട്ടുവം ടർഫിൽ കഴിഞ്ഞ ദിവസമായിരുന്നു മത്സരം.

2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിലാണ് എംഎസ്എഫ് നേതാവ് അരിയിൽ അബ്ദുൽ ഷുക്കൂറിനെ സി.പി.എം പ്രവർത്തകർ തടങ്കലിൽവെച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ്, ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയതിനെത്തുടർന്ന് സിബിഐ ഏറ്റെടുത്തു.

അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്യാശ്ശേരി എംഎൽഎയായിരുന്ന ടി.വി. രാജേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത്, പട്ടുവം പഞ്ചായത്ത് വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് എന്നിവരടക്കം 33 പേരാണ് കേസിലെ പ്രതികൾ. ഇതിൽ രണ്ടുപേർ മരിച്ചതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്. കേസിൽ ഈമാസം 12ന് വിധി പറയുമെന്ന് നേരത്തെ കോടതി അറിയിച്ചിരുന്നു. എന്നാൽ, തുടർവാദത്തിന് അവസരം നൽകിയ കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഹരജി 16ന് വീണ്ടും പരിഗണിക്കും. അന്ന് തുടർ വാദങ്ങളുണ്ടെങ്കിൽ കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.

സിബിഐ കുറ്റപത്രത്തിൽ 81 സാക്ഷികളാണുള്ളത്. വിചാരണയ്ക്കിടെ പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷൻ ഒരു സാക്ഷിയെയും അധികമായി ഹാജരാക്കി. 238 രേഖകളും 21 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. സിബിഐക്കുവേണ്ടി സീനിയർ പ്രോസിക്യൂട്ടർ എം. നവാസും പ്രോസിക്യൂഷൻ അസിസ്റ്റന്റ് കെ. പത്മനാഭനും പ്രതികൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ളയുമാണ് ഹാജരാകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Ariyil Shukoor Shukoor Murder Case football team Handshake 
News Summary - Football team refuses handshake to Ariyil Shukkur murder accused
Next Story