Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് മുന്‍...

കോൺഗ്രസ് മുന്‍ അധ്യക്ഷൻ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അനുസ്മരണം ഏപ്രില്‍ 24ന്; കണ്ണൂരിലും തിരുവനന്തപുരത്തും പ്രത്യേക പരിപാടി

text_fields
bookmark_border
Chettur Sankaran Nair
cancel

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനിയും എ.ഐ.സി.സി മുന്‍ അധ്യക്ഷനുമായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഏപ്രില്‍ 24ന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. കണ്ണൂര്‍ ഡി.സി.സിയില്‍ രാവിലെ 10ന് നടക്കുന്ന ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അനുസ്മരണം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ 10.30ന് പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. മുരളീധരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ടി.കെ.എ. നായര്‍ മുഖ്യപ്രഭാഷണം നടത്തും.

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് ടി.എന്‍. പ്രതാപന്‍, വൈസ് പ്രസിഡന്‍റുമാരായ വി.പി. സജീന്ദ്രന്‍, എന്‍. ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ജി.എസ്. ബാബു, ജി. സുബോധന്‍, ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി എം. ലിജു വാർത്താകുറിപ്പിൽ അറിയിച്ചു.

Show Full Article
TAGS:Chettur Sankaran Nair Former Congress president Congress kpcc 
News Summary - Former Congress president Chettur Sankaran Nair commemoration on April 24
Next Story