മുൻ മന്ത്രി അഹമ്മദ് കുരിക്കളുടെ ഭാര്യ ആമിന ഹജ്ജുമ്മ നിര്യാതയായി
text_fieldsആമിന ഹജ്ജുമ്മ
മഞ്ചേരി: 1967ലെ ഇ.എം.എസ് മന്ത്രിസഭയിൽ പഞ്ചായത്ത്-ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന മഞ്ചേരി ചുള്ളക്കാട് പേട്ടയിൽ വീട്ടിൽ എം.പി.എം. അഹമ്മദ് കുരിക്കളുടെ (ബാപ്പു കുരിക്കൾ) ഭാര്യ കളത്തിങ്ങൽ ആമിന ഹജ്ജുമ്മ (98) നിര്യാതയായി. ഫറോക്കിലെ പരേതരായ ഹസൻ ഹാജി നീലാട്ടിന്‍റെയും പുളയാളി ഫാത്തിമയുടെയും മകളാണ്.
മക്കൾ: മഹബൂബ് ഹസൻ കുരിക്കൾ, അഹമ്മദ് ഇസ്മായിൽ കുരിക്കൾ, ലിയാഖത്തലി കുരിക്കൾ (മൂവരും കുരിക്കൾ ബിസിനസ് ഗ്രൂപ്), സൈനബ, സുഹ്റ, ലൈല, പരേതനായ അഹമ്മദ് മൊയ്തീൻ കുരിക്കൾ.
മരുമക്കൾ: ചെമ്മാട് ദാറുൽഹുദാ അക്കാദമി ജോയന്‍റ് സെക്രട്ടറി ഡോ. യു.വി.കെ. മുഹമ്മദ് (റിട്ട. പ്രഫസർ, കാലിക്കറ്റ് സർവകലാശാല), സുബൈദ (പെരിന്തൽമണ്ണ), നീലിക്കണ്ടി ഹസീന (കൽപറ്റ), എൻ.വി. സുലൈഖ (പൂനൂർ), പരേതരായ മുൻ മലപ്പുറം ജില്ല കൗൺസിൽ അംഗം സി.കെ. മുഹമ്മദ് (തിരൂർ), ഹാജറ (തലശ്ശേരി), ബക്കർ (കോഴിക്കോട്). ഖബറടക്കം മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.