Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2026 8:32 AM GMT Updated On
date_range 13 Sep 2026 8:32 AM GMTമാരത്തണിനിടെ മുൻ കായികാധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു
text_fieldsവള്ളിക്കുന്ന് (മലപ്പുറം): മാരത്തണ്‍ ഓട്ടത്തിനിടെ മുൻ കായികാധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ശ്രീകുമാര്‍ (62) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ലഹരിക്കെതിരെ ജെ സി ഐ വള്ളിക്കുന്ന് സംഘടിപ്പിച്ച മാരത്തോണ്‍ ഓട്ടത്തിനിടെയാണ് ദാരുണാന്ത്യം. 10 കി.മീറ്റർ മത്സരത്തിന്റെ ഫിനിഷിങ് പോയിന്റിന് തൊട്ടു മുമ്പ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ സിപിആര്‍ അടക്കമുള്ള പ്രാഥമിക ശുശ്രുഷ നല്‍കി. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയില്‍ വിവിധ സ്‌കൂളുകളിർ കായികധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
Next Story


