Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2025 1:16 PM GMT Updated On
date_range 2025-03-26T18:47:38+05:30ഇറച്ചിക്കടയിലെ കോഴിക്ക് നാലു കാല്; വളർത്താൻ തീരുമാനം
text_fieldsപാലക്കാട്: മണ്ണാർക്കാട്ടെ ഇറച്ചിക്കടയിൽ വിൽപ്പനക്കെത്തിച്ച കോഴിക്ക് നാലു കാല്. കോഴിയെ കാണാൻ ആളുകൾക്ക് കൗതുകം കൂടിവന്നതോടെ ഇതിനെ വളർത്താനാണ് കടയുടമകളുടെ തീരുമാനം.
മണ്ണാർക്കാട്ടെ അലിഫ് ചിക്കൻസ്റ്റാളിൽ വിൽപ്പനക്കെത്തിച്ച കോഴിക്കാണ് നാലു കാലുള്ളതായി കടയുടമയുടെ ശ്രദ്ധയിൽപെട്ടത്. രണ്ട് ദിവസം മുമ്പ് ഫാമിൽ നിന്ന് ഇറച്ചിക്കോഴികളെ കടയിലെത്തിച്ചിരുന്നു. ഇതിലൊന്നിനാണ് നാലു കാല്.
സാധാരണയുള്ള രണ്ടു കാലുകളും പിൻവശത്തായി രണ്ടു കാലുകളുമാണ് കോഴിക്കുള്ളത്. ഈ അധിക കാലുകൾ പിറകിൽ തൂങ്ങിക്കിടക്കുകയാണ്. നാലുകാലുള്ള കോഴിക്ക് പലരും മോഹവിലയിട്ടു. എന്നാൽ, കോഴിയെ വിൽക്കേണ്ടെന്നും വളർത്താമെന്നുമാണ് കടയുടമകളായ ഷുക്കൂറും റിഷാദും തീരുമാനിച്ചത്.
Next Story