Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എ​ൻ.​എ​സ്.​എ​സി​നെ...

‘എ​ൻ.​എ​സ്.​എ​സി​നെ മ​ക്ക​ൾ സ​ർ​വി​സ് സൊ​സൈ​റ്റി​യാ​ക്കു​ന്നു’; സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ വീ​ണ്ടും ഗ​ണേ​ഷ് കു​മാ​ർ

text_fields
bookmark_border
‘എ​ൻ.​എ​സ്.​എ​സി​നെ മ​ക്ക​ൾ സ​ർ​വി​സ് സൊ​സൈ​റ്റി​യാ​ക്കു​ന്നു’; സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ വീ​ണ്ടും ഗ​ണേ​ഷ് കു​മാ​ർ
cancel

ക​ട്ട​പ്പ​ന: എ​ൻ.​എ​സ്.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ഹൈ​റേ​ഞ്ച് എ​ൻ.​എ​ൻ.​എ​സ് യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ച്ച യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. “ഭീ​രു​വി​ന്റെ​യും ദു​ഷ്ട​ന്റെ​യും കൈ​യി​ൽ​നി​ന്ന് എ​ൻ.​എ​സ്.​എ​സി​നെ മോ​ചി​പ്പി​ക്ക​ണം. മു​സ്‌​ലിം സ​മു​ദാ​യ​ത്തോ​ട് വ​ലി​യ സ്നേ​ഹ​മാ​ണെ​ന്ന് പ​റ​യു​ന്ന​വ​ർ ഒ​രു മു​സ്‌​ലിം പ​ണ്ഡി​ത​നെ​യോ ഉ​സ്താ​ദി​നെ​യോ ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ എ​ൻ.​എ​സ്.​എ​സ് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ച്ചി​ട്ടി​ല്ല. ച​ങ്ങ​നാ​ശേ​രി​യി​ൽ ഒ​രു​കാ​ല​ത്ത് ച​ന്ദ​ന​ക്കു​ടം ഘോ​ഷ​യാ​ത്ര​യെ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ സ്വീ​ക​രി​ച്ചി​രു​ന്ന പാ​ര​മ്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് അ​ത് അ​വ​സാ​നി​ച്ചു.

മു​സ്‍ലിം ലീ​ഗ് മ​ന്ത്രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച സെ​ക്ര​ട്ട​റി എ​ൻ.​എ​ൻ.​എ​സി​ന്റെ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ലും മു​സ്‍ലിം പ​ണ്ഡി​ത​രെ ക്ഷ​ണി​ക്കാ​ത്ത​ത് വി​രോ​ധ​ഭാ​സ​മാ​ണ്. ബ​ന്ധു​വി​ന്റെ ജോ​ലി​ക്കാ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് മ​ന്ത്രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച​ത്. അ​ല്ലാ​തെ മു​സ്‍ലിം സ​മു​ദാ​യ​ത്തോ​ടു​ള്ള സ്നേ​ഹം കൊ​ണ്ട​ല്ല. പ്ര​ഫ​സ​ർ ആ​കാ​ൻ യോ​ഗ്യ​ത​യി​ല്ലാ​ത്ത സു​കു​മാ​ര​ൻ നാ​യ​രു​ടെ മ​ക​ളാ​ണ് എ​ൻ.​എ​സ്.​എ​സ് കോ​ള​ജു​ക​ൾ ഭ​രി​ക്കു​ന്ന​ത്. ധ​ന​ല​ക്ഷ്മി ബാ​ങ്കി​ലെ ജോ​ലി​യി​ൽ​നി​ന്ന് ബ​ന്ധു​വി​നെ മാ​റ്റി​നി​ർ​ത്തി​യ​തോ​ടെ അ​വി​ടു​ത്തെ നി​ക്ഷേ​പ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ ക​ര​യോ​ഗ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ്ര​മേ​യം പാ​സാ​ക്കി ത​ന്നെ പേ​ടി​പ്പി​ക്കാ​ൻ നോ​ക്കേ​ണ്ട. ഒ​രു ശി​പാ​ർ​ശ​ക്ക് വേ​ണ്ടി​യും സു​കു​മാ​ര​ൻ നാ​യ​രെ സ​മീ​പി​ച്ചി​ട്ടി​ല്ല. എ​ൻ.​എ​സ്.​എ​സ് വി​ട്ട് ആ​രും പോ​ക​രു​ത്. അ​ക​ത്തു​നി​ന്ന് പോ​രാ​ട​ണ​മെ​ന്ന് ​ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
TAGS:kerala politics KB Ganesh Kumar G. sukumaran nair NSS Controversy 
News Summary - Fresh Attack on Sukumaran Nair by Ganesh Kumar
Next Story