Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറിനെതിരെ രൂക്ഷ...

സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ; ‘സ്വയം പുകഴ്ത്തൽ നിർത്തണം, ഒന്നാമതാണെന്ന് പറഞ്ഞു നടക്കുകയാണിപ്പോൾ...’

text_fields
bookmark_border
G Sudhakaran
cancel

ആലപ്പുഴ: ഒടുവിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ രംഗത്ത്. എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മൾ പറഞ്ഞു നടക്കുകയാണിപ്പോൾ എന്ന് പറഞ്ഞ് ​കൊണ്ടാണ് സുധാകരൻ വിമർശനം ആരംഭിച്ചത്. ആദ്യം ഈ സ്വയം പുകഴ്ത്തൽ നിർത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മൾ ലഹരിയിലും ഒന്നാമതാണ്’- കെ.സുധാകരൻ കുറ്റപ്പെടുത്തി. ആലപ്പുഴയിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റിയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും നടത്തിയ ജില്ലതല സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ വിമർശനം.

ആലപ്പുഴയിലെ സ്ഥാപനങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് വ്യവസായ വകുപ്പിനെതിരെ വിമർശനം ഉന്നയിച്ചത്. ടി.വി.തോമസിന്റെ കാലത്തിനുശേഷം ആലപ്പുഴയിൽ വല്ല വ്യവസായവും വന്നോ? എന്നും സുധാകരൻ ചോദിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന സുധാകരനാണ് രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരിക്കുന്നത്.

ഇവിടുത്തെ സ്ഥിതി എന്താണ്? പരീക്ഷകളെ സംബന്ധിച്ച് വ്യക്തതയില്ല, ഉത്തരക്കടലാസുകൾ കാണാതെ പോകുന്നു. എം.ബി.എ ഉത്തരക്കടലാസുകൾ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നത്. കൃത്യവിലോപം തെളിഞ്ഞിട്ടും അധ്യാപകർക്കെതിരെ നടപടിയില്ല. ഒരു വിദ്യാർഥി സംഘടനയും ഇതിനെതിരെ മിണ്ടുന്നില്ല. പരീക്ഷക്കൊന്നും ഒരു വ്യവസ്ഥയുമില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങളെന്നും സുധാകരൻ പറഞ്ഞു.

‘ഏതുതരം ലഹരിയും ഇവിടെ കിട്ടും എന്നതാണ് അവസ്ഥ. എം.എൽ.എയുടെ മകന്റെ കാര്യത്തിൽ ഞാൻ സജി ചെറിയാനെതിരെ സംസാരിച്ചുവെന്ന വാർത്ത വന്നു. എം.എൽ.എയുടെ മകനെ ആശ്വസിപ്പിക്കാൻ പോയ ആളാണ് ഞാൻ. അവനെ എനിക്കറിയാം. ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണെന്നും എന്നും സുധാകരൻ പറഞ്ഞു.

ആരോഗ്യ മേഖലയിൽ നമ്പർ വൺ എന്നു മാത്രം പറഞ്ഞു നടന്നിട്ട് കാര്യമില്ലെന്നും സു​ധാകരൻ പറഞ്ഞു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ട് സാധാരണക്കാരന് ഒരു കാര്യവുമില്ല. വീണാ ജോർജ് അഞ്ച് വർഷത്തേക്കു മന്ത്രിയായ ആളാണ്. അതിനു മുൻപും ആരോഗ്യവകുപ്പ് ഇവിടെയുണ്ടായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

ജി. സുധാകരന്‍റെ പ്രസംഗത്തിൽ നിന്ന്

'കേ​ര​ളം മു​ൻ​പ​ന്തി​യി​ലാ​ണെ​ന്ന്​ എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​റ​യു​ന്ന​ത്. മ​റ്റു​ള്ള​വ​രാ​ണ്​ ന​മ്മ​ളെ​പ്പ​റ്റി പ​റ​യേ​ണ്ട​ത്. എ​ല്ലാ​ത്തി​ലും ഒ​ന്നാ​മ​താ​യ ന​മ്മ​ൾ ല​ഹ​രി​യി​ലും മു​ന്നി​ലാ​ണ്. എ​ല്ലാ​യി​ട​ത്തും സം​ഘ​ർ​ഷ​മാ​ണ്. പ​രീ​ക്ഷ​ക​ൾ​ക്കൊ​ന്നും ഒ​രു വ്യ​സ്ഥ​യി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ. എ​പ്പോ​ഴാ​ണ്​ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ കാ​ണാ​തെ പോ​കു​ന്നു​വെ​ന്ന​ത്​​ ആ​ർ​ക്കു​മ​റി​യി​ല്ല.

എം.​ബി.​എ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ക​ള​ഞ്ഞ അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ്​ ചെ​യ്തി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​രും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ന്മാ​രും ഒ​ര​ക്ഷ​രം മി​ണ്ടു​ന്നി​ല്ല. ആ​രോ​ഗ്യ-​വ്യ​വ​സാ​യ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​മ്പ​ർ വ​ൺ എ​ന്നു​മാ​ത്രം പ​റ​ഞ്ഞു​ന​ട​ന്നി​ട്ട് കാ​ര്യ​മി​ല്ല.

വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​കൊ​ണ്ട്​ സാ​ധാ​ര​ണ​ക്കാ​ര​ന് ഒ​രു കാ​ര്യ​വു​മി​ല്ല. ആ​ല​പ്പു​ഴ ​മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്ക്​ എ​ല്ലാം സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണം'

Show Full Article
TAGS:G Sudhakaran kerala govt LDF 
News Summary - G Sudhakaran strongly criticizes the government
Next Story