Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം ഷാജി സ്വകാര്യ...

കെ.എം ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ല; ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്: കെ.ബി ഗണേഷ് കുമാർ

text_fields
bookmark_border
കെ.എം ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ല; ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്:  കെ.ബി ഗണേഷ് കുമാർ
cancel

ഇടുക്കി: ആഡംഭര കാറിൽ ഔദ്യോഗിക ബോർഡ് വെച്ച് യാത്ര ചെയ്ത മന്ത്രി കെ.എം. ഷാജിയെ പിന്തുണച്ച് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. മന്ത്രി കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന് പ്രത്യേക അനുമതി വാങ്ങണമായിരുന്നു, അല്ലെങ്കിൽ എം.എൽ.എ. ബോർഡ് വെച്ച് യാത്ര ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഞാനും അങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ സൗജന്യ യാത്ര നടത്തിയത് തെറ്റാണ്. ആരാണ് സ്പോൺസർ എന്ന് അദ്ദേഹം വെളിപ്പെടുത്തണം. 20 ലക്ഷത്തിന്റെ സൗജന്യ യാത്ര നടത്തുന്നതും അഴിമതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ബസുകൾ വാങ്ങുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ലാഭകരമായ റൂട്ടുകളിൽ സർവീസ് നടത്തണം. ഇങ്ങനെ ബസുകൾ വാങ്ങിയാലും കെ.എസ്.ആർ.ടി.സി. രക്ഷപ്പെടില്ലെന്നും ഗണേഷ് വ്യക്തമാക്കി.

അതേസമയം, റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി രംഗത്തെത്തി. ഊഹക്കഥകളാണ് പ്രചരിക്കുന്നതെന്നും സ്വകാര്യ വാഹനം നാടിനോ സർക്കാരിനോ വേണ്ടി ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മാധ്യമങ്ങളിൽ വന്ന, താൻ കാറിനു മുന്നിൽ നിൽക്കുന്ന ചിത്രം എ.ഐ. നിർമിതമാണെന്നും കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. ചട്ടം അറിയില്ലെങ്കിൽ ചട്ടമ്പിത്തരം പറയരുത്.

താൻ ഉപയോഗിച്ച റേഞ്ച് റോവർ കാറിൽ 13-ാം നമ്പറും പതാകയും പതിച്ചതിൽ തെറ്റില്ല. മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലാണ് കൊടി വെക്കുന്നതെന്നും മന്ത്രി ന്യായീകരിച്ചു. മന്ത്രിമാർ പൊതുമുതലോ പദവിയോ സ്വന്തം നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യരുതെന്നാണ് പൊതുബോധം. അതേസമയം വ്യക്തിപരമായ പ്രിവിലേജ് നാടിനു വേണ്ടിയോ സർക്കാരിന് വേണ്ടിയോ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല. സി.പി.എം. സൈബർ സംഘമാണ് തനിക്കെതിരായ വാർത്തയ്ക്ക് പിന്നിലെന്നും ഷാജി പറഞ്ഞു.

Show Full Article
TAGS:KB Ganesh Kumar KM Shaji RANGE ROVER VD Satheesan political controversy UDF 
News Summary - Ganesh Kumar supports KM Shaji in using a luxurious car
Next Story