Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാലിന്യം വലിച്ചെറിയൽ;...

മാലിന്യം വലിച്ചെറിയൽ; വാട​്സ്​ആപ് വഴിയെത്തിയ പരാതി 2895

text_fields
bookmark_border
മാലിന്യം വലിച്ചെറിയൽ; വാട​്സ്​ആപ് വഴിയെത്തിയ പരാതി 2895
cancel

കൊ​ച്ചി: പൊ​തു​സ്ഥ​ല​ത്തെ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​നെ​തി​രെ ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ വാ​ട്ട്സ്​​ആ​പ് ന​മ്പ​ർ വ​ഴി​യെ​ത്തി​യ​ത് 2895 പ​രാ​തി​ക​ൾ. ഇ​തി​ൽ തെ​ളി​വ് സ​ഹി​തം വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​ന് പ​രാ​തി​ക്കാ​രാ​യ 14 പേ​ർ​ക്കാ​ണ് പാ​രി​തോ​ഷി​കം ന​ൽ​കി​യ​ത്. ഇ​നി എ​ട്ടു പേ​ർ​ക്കു​കൂ​ടി പാ​രി​തോ​ഷി​കം ന​ൽ​കാ​നു​ണ്ടെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ല​പ്പു​ഴ- ര​ണ്ട്, ക​ണ്ണൂ​ർ- ഒ​ന്ന്, കോ​ഴി​ക്കോ​ട്- എ​ട്ട്, മ​ല​പ്പു​റം- മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പാ​രി​തോ​ഷി​കം ല​ഭി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്.

പൊ​തു​സ്ഥ​ല​ത്തെ മാ​ലി​ന്യ​നി​ക്ഷേ​പം 9446700800 എ​ന്ന വാ​ട്ട്സ്​​ആ​പ് ന​മ്പ​ർ വ​ഴി വി​ഡി​യോ​ക​ളാ​യും ചി​ത്ര​ങ്ങ​ളാ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​ക്കാം. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ ലൊ​ക്കേ​ഷ​ൻ മ​ന​സ്സി​ലാ​ക്കി ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റും. ര​ണ്ടു​ഘ​ട്ട​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ ആ​ദ്യം മ​ലി​ന​മാ​യ ഇ​ടം ശു​ചി​യാ​ക്കു​ക​യും ര​ണ്ടാ​മ​താ​യി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യും.

2024ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്തീ​രാ​ജ് (ഭേ​ദ​ഗ​തി) ആ​ക്ട് വ​കു​പ്പ് 219 എ​ൻ(​മൂ​ന്ന്), 2024ലെ ​കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി (ഭേ​ദ​ഗ​തി) ആ​ക്ട് വ​കു​പ്പ് 340(3) എ​ന്നി​വ പ്ര​കാ​രം ലം​ഘ​ന​ത്തി​ന്‍റെ തോ​തോ ഗൗ​ര​വ​മോ അ​നു​സ​രി​ച്ച് നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ 5000 രൂ​പ വ​രെ​യാ​ണ്​ പി​ഴ ചു​മ​ത്തു​ക. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ തെ​ളി​വ് സ​ഹി​തം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​ർ​ക്ക് ഈ​ടാ​ക്കി​യ പി​ഴ​യു​ടെ നി​ശ്ചി​ത ശ​ത​മാ​നം തു​ക പാ​രി​തോ​ഷി​കം ന​ൽ​കും.

അ​തേ​സ​മ​യം, വാ​ട്ട്സ്​​ആ​പ് ന​മ്പ​ർ വ​ഴി​യ​ല്ലാ​തെ പൊ​തു​സ്ഥ​ല​ത്തെ മാ​ലി​ന്യ നി​ക്ഷേ​പം റി​പ്പോ​ർ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്​ ക്രോ​ഡീ​ക​രി​ച്ച വി​വ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​ക്ക​ലി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
TAGS:garbage dumping Waste dump complaints received WhatsApp 
News Summary - Garbage dumping; 2895 complaints received via WhatsApp
Next Story