ബെവ്‌കോ ഔട്ട്‌ലെറ്റില്‍ പെൺകുട്ടിയെ വരിനിർത്തിയ സംഭവം: അച്ഛനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്
text_fieldsപാലക്കാട്: ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നിൽ പത്തുവയസ്സുകാരിയെ വരി നിർത്തിയ സംഭവത്തിൽ അച്ഛനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്. പെൺകുട്ടിയെ വരിനിർത്തിയത് അച്ഛനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
പാലക്കാട് പട്ടാമ്പി ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നിലാണ് പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്. ഇന്നലെ എട്ട് മണിക്കായിരുന്നു സംഭവം. തൃത്താല മാട്ടായ സ്വദേശിയാണ് കുട്ടിയുമായി ബെവ്‌കോയില്‍ എത്തിയത്. ആളുകൾ ചോദ്യം ചെയ്തിട്ടും അച്ഛൻ പെൺകുട്ടിയെ മദ്യം വാങ്ങാനുള്ള വരിയിൽനിന്നും മാറ്റിയില്ല.
മദ്യം വാങ്ങാൻ പെൺകുട്ടിയെ വരിനിർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വാർത്തയായി. ബന്ധുവാണ് പെൺകുട്ടിയെ വരിനിർത്തിയതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ അച്ഛനാണ് വരി നിർത്തിയതെന്ന് കണ്ടെത്തി. തുടർന്നാണ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.