Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാമ്പ് കടിച്ചത്...

പാമ്പ് കടിച്ചത് ഉറുമ്പാണെന്ന് തെറ്റിദ്ധരിച്ചു; പെൺകുട്ടി മരിച്ചു

text_fields
bookmark_border
പാമ്പ് കടിച്ചത് ഉറുമ്പാണെന്ന് തെറ്റിദ്ധരിച്ചു; പെൺകുട്ടി മരിച്ചു
cancel

കൊച്ചി: പാമ്പ് കടിച്ചത് ഉറുമ്പാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിയ പെൺകുട്ടി മരിച്ചു. ആലപ്പുഴ അരൂർ സ്വദേശി നിയ ലെനിൻ (13) ആണ് മരിച്ചത്. റെസിഡൻസ് അസോസിയേഷന്റെ വാർഷിക പരിപാടിയിൽ അവതരിപ്പിക്കാൻ നൃത്ത പരിശീലനത്തിന് പോകുന്നതിനിടെയാണ് സംഭവം. അരൂർസെന്റ് അഗസ്റ്റിൻ സ്കൂളിലെ വിദ്യാർഥിനിയാണ്.

വീടിന്റെ പരിസരത്ത് വെച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചാണെന്നാണ് ആദ്യം തോന്നിയത്. തുടർന്ന് നൃത്തം പഠിക്കാൻ പോകാതെ വീട്ടിലേക്ക് മടങ്ങി.

ഉറുമ്പ് കടിച്ചതായി വീട്ടുകാരോട് പറയുകയും ചെയ്തു. എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ആദ്യം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ലേക്​ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

24 ദിവസത്തിലേറെയി ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.

Show Full Article
TAGS:Snakebite Snake venom Health 
News Summary - Girl Dies After Snakebite
Next Story