Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഗോള അയ്യപ്പ സംഗമം:...

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോർഡ് പ്രതിനിധിയുമായുള്ള ചർച്ച നിഷേധിച്ച് പന്തളം കൊട്ടാരം

text_fields
bookmark_border
Pandalam Palace
cancel
camera_alt

പന്തളം കൊട്ടാരം

പന്തളം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി ദേവസ്വം ബോർഡ് പ്രതിനിധികൾ ചർച്ച നടത്തുമെന്ന വാർത്ത നിഷേധിച്ച് പന്തളം കൊട്ടാരം. ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കുന്നതിനായി ദേവസ്വം ബോർഡ് പ്രസിഡൻറ് കൊട്ടാരവുമായി ബന്ധപ്പെട്ടിരുന്നതായി പന്തളം കൊട്ടാര പ്രതിനിധികൾ അറിയിച്ചു.

ആഗോള അയ്യപ്പ സംഗമം ശനിയാഴ്ച ദേവസ്വം ബോർഡ് പ്രതിനിധികളുമായി പന്തളം കൊട്ടാരത്തിൽ ചർച്ച നടത്തുമെന്ന് വാർത്ത വന്നിരുന്നു. അയ്യപ്പ സംഗമത്തിനെതിരെ പന്തളം കൊട്ടാരം നിലപാടെടുത്തതോടെ കൊട്ടാര പ്രതിനിധികളെ വരുതിയിലാക്കാനാണ് ദേവസ്വം ബോർഡ് ശ്രമം ആരംഭിച്ചത്.

ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയം ഏറെ ചർച്ച ചെയ്ത പന്തളം കൊട്ടാരം നാമജപ ഘോഷയാത്രയിലൂടെ ശ്രദ്ധ നേടിയിരുന്നു. ആഗോള അയ്യപ്പ സംഗമം കൊണ്ട് അയ്യപ്പ ഭക്തർക്ക് എന്ത് ഗുണമാണ് ഉണ്ടാകാൻ പോകുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം പന്തളം കൊട്ടാരം ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ ഉദ്ദേശം വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്ക് ഉണ്ടാകണമെന്നും 2018ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കുമേൽ സ്വീകരിച്ച നടപടികളും പൊലീസ് കേസുകളും എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നുമാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്.

ഇനി ഒരിക്കലും ഭക്തജനങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കും മേൽ 2018ൽ സ്വീകരിച്ചതു പോലെ ഉള്ള നടപടികൾ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങൾക്ക് നൽകാൻ സർക്കാരും ദേവസ്വം ബോർഡും തയാറാകണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടിരുന്നു.

Show Full Article
TAGS:Ayyappa sangamam Sabarimala Pandalam Palace travancore devaswom board Latest News 
News Summary - Global Ayyappa Sangamam: Pandalam Palace denies talks with Devaswom Board
Next Story