Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​സ്‍ലിം സം​വ​ര​ണം...

മു​സ്‍ലിം സം​വ​ര​ണം വീ​ണ്ടും വെ​ട്ടി​ക്കു​റ​ക്കു​ന്നു

text_fields
bookmark_border
muslim reservation
cancel

​കോ​ഴി​ക്കോ​ട്: ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്‍റെ മ​റ​വി​ൽ വീ​ണ്ടും മു​സ്‍ലിം സം​വ​ര​ണം വെ​ട്ടി​ക്കു​റ​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. എ​ല്ലാ സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ലും മു​സ്‍ലിം സം​വ​ര​ണ​ത്തി​ന് നീ​ക്കി​വെ​ക്കു​ന്ന പി.​എ​സ്.​സി റൊ​ട്ടേ​ഷ​ൻ ചാ​ർ​ട്ടി​ലെ ടേ​ൺ 16 ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ് ആ​ശ്രി​ത നി​യ​മ​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്‍ക​രി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ-​ഭ​ര​ണ പ​രി​ഷ്ക​ര​ണ വ​കു​പ്പ് ത​യാ​റാ​ക്കി​യ ക​ര​ട് മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.

സ​ർ​ക്കാ​ർ സ​ർ​വി​സി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ശ്രി​ത​ർ​ക്കു നി​യ​മ​നം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ ഈ ​മാ​സം ര​ണ്ടി​ന് പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് മു​സ്‍ലിം സം​വ​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്. ക​ര​ട് രേ​ഖ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് വെ​ള്ളി​യാ​ഴ്ച​ രാ​വി​ലെ 11ന്​ ​തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ന​ക്സി​ൽ സ​ർ​വി​സ് സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ ര​ണ്ടു ശ​ത​മാ​നം മു​സ്‍ലിം സം​വ​ര​ണം വെ​ട്ടി​ക്കു​റ​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​രു ശ​ത​മാ​നം​കൂ​ടി വെ​ട്ടി​ക്കു​റ​ക്കാ​ൻ ക​ര​ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. റൊ​ട്ടേ​ഷ​ൻ ചാ​ർ​ട്ടി​ലെ മു​സ്‍ലിം സം​വ​ര​ണ​മാ​യ 26, 76 ടേ​ണു​ക​ൾ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന് നീ​ക്കി​വെ​ച്ച് 2019 ഒ​ക്ടോ​ബ​റി​ലാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. നി​യ​മ​സ​ഭ​യി​ൽ അ​ട​ക്കം എം.​എ​ൽ.​എ​മാ​ർ ഇ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും 2013 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പ്ര​സ്തു​ത ഉ​ത്ത​ര​വ് സാ​ധൂ​ക​രി​ക്കു​ന്ന പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​ത് വി​വാ​ദ​മാ​യ​തി​നെ​തു​ട​ർ​ന്ന് മു​സ്‍ലിം സം​വ​ര​ണം സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും സം​വ​ര​ണം വെ​ട്ടി​ക്കു​റ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.

ആ​ശ്രി​ത നി​യ​മ​ന​ത്തി​നാ​യി ക​ണ്ടെ​ത്തി​യ ത​സ്തി​ക​ക​ളു​ടെ ജി​ല്ല തി​രി​ച്ചും സം​സ്ഥാ​ന ത​ല​ത്തി​ലു​മു​ള്ള ഓ​രോ 16ാമ​ത്തെ ഒ​ഴി​വും ആ​ശ്രി​ത നി​യ​മ​ത്തി​നാ​യി പൊ​തു​ഭ​ര​ണ വ​കു​പ്പി​ലേ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് പു​തി​യ ക​ര​ട് നി​ർ​ദേ​ശം. ഈ ​ക​ര​ട് അം​ഗീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യാ​ൽ ഭി​ന്ന​ശേ​ഷി, ആ​ശ്രി​ത നി​യ​മ​ന​ങ്ങ​ളു​ടെ പേ​രി​ൽ എ​ല്ലാ സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ലും മു​സ്​​ലിം സം​വ​ര​ണം മൂ​ന്നു ശ​ത​മാ​നം കു​റ​യും. ഫ​ല​ത്തി​ൽ മു​സ്​​ലിം സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട 10, 12 ശ​ത​മാ​നം സം​വ​ര​ണം ഏ​ഴും ഒ​മ്പ​തും ശ​ത​മാ​ന​മാ​യി ചു​രു​ങ്ങും. സ​ർ​ക്കാ​ർ നീ​ക്കം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 14,15, 16 പ്ര​കാ​ര​മു​ള്ള അ​വ​കാ​ശ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​വും കേ​ര​ള സ​ർ​വി​സ് റൂ​ൾ​സ് പ്ര​കാ​രം ച​ട്ട​വി​രു​ദ്ധ​വു​മാ​ണെ​ന്ന്​ സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് യൂ​നി​യ​ൻ (എ​സ്.​ഇ.​യു) സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് മാ​ണി​ക്യം പ​റ​ഞ്ഞു.

പുതിയ മാർഗനിർദേശപ്രകാരം മരണമടയുന്ന ജീവനക്കാരുടെ 13 വയസ്സ് പൂർത്തിയായതോ അതിന് മുകളിലുള്ളതോ ആയ ആശ്രിതർക്ക് മാത്രമാണ് ആശ്രിതനിയമനത്തിന് അപേക്ഷിക്കാൻ അർഹതയുള്ളത്. 13 വയസ്സിൽ താഴെയുള്ളവർക്ക് ജോലിക്കുപകരം സമാശ്വാസധനത്തിന് അപേക്ഷിക്കാനേ അർഹത ഉണ്ടായിരിക്കുകയുള്ളൂ. മരണപ്പെട്ട് ഒരുവർഷത്തിനുള്ളിലെ വരുമാനപരിധി എട്ട് ലക്ഷം കവിയരുതെന്നും ഒരു വർഷത്തിനുള്ളിൽ റവന്യൂ അധികാരികളിൽനിന്ന് കുടുംബം വരുമാന സർട്ടിഫിക്കറ്റ് വാങ്ങിവെക്കണമെന്നും കരട് രേഖയിലുണ്ട്.

Show Full Article
TAGS:Muslim Reservation Government Kerala News 
News Summary - Government shortens Muslim reservation
Next Story