Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2026 9:26 AM GMT Updated On
date_range 18 May 2026 9:26 AM GMTകണ്ണൂരിൽ വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
text_fieldscamera_alt
ഷബിൻ
കണ്ണൂർ: വിവാഹ ദിവസം നവ വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻ ചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ജമ്മു കശ്മീരിൽ എസ്.എസ്.ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ് ഷബിൻ. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് സംഭവം.
ഞായർ രാത്രി വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്നൊരുക്കിയിരുന്നു. സൽക്കാരം കഴിഞ്ഞ് അർധരാത്രിയോടെ എല്ലാവരും തിരികെ പോയി. ഈ സമയം ഷബിന്റെ ഫോണിലേക്ക് നവ വധുവിന്റെ കാൾ വന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ഷബിന്റെ ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോവുകയായിരുന്നു. ശേഷം മുറിയിൽ കയറി വാതിലടച്ചു. ഇന്ന് രാവിലെ 4.45ന് മക്രേരി അമ്പലത്തിൽ ഫോട്ടോ ഷൂട്ടിന് പോകാൻ വീട്ടുകാർ വിളിക്കാനായി എത്തിയപ്പോഴാണ് മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Next Story


