ഗുരുവായൂരില്‍ ആനകള്‍ക്ക് ഇനി സുഖചികിത്സക്കാലം
text_fieldsപുന്നത്തൂർ ആനക്കോട്ടയിൽ ന്യൂസിലൻഡ് സ്വദേശി ലിസ ആനകൾക്ക് മരുന്ന് ഉരുള നൽകുന്നു (ചിത്രം- ടി.എച്ച്. ജദീർ)
ഗുരുവായൂര്‍: പുന്നത്തൂർ ആനക്കോട്ടയിൽ ആനകൾക്ക് ഒരു മാസത്തെ സുഖചികിത്സ തുടങ്ങി. കൊമ്പന് വിനായകന്റെ വായില്‍ ഔഷധക്കൂട്ട് അടങ്ങിയ ചോറുരുള നൽകി മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജൂനിയര്‍ വിഷ്ണുവിന് ഉരുള നല്കി.
ആനത്താവളത്തിന്റെ വടക്കേമുറ്റത്ത് അണിനിരന്ന ആനകള്‍ക്ക് ചടങ്ങില്‍ ഔഷധക്കൂട്ടടങ്ങിയ ഭക്ഷണം നല്കി. മദപ്പാടിലും രോഗാവസ്ഥയിലുമുള്ള ആനകള്‍ക്ക് പിന്നീട് ചികിത്സ നല്‍കും. ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് അധ്യക്ഷത വഹിച്ചു. എന്‍.കെ. അക്ബര്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
സുഖചികിത്സയില്‍ ആനവായിലേക്ക് ഉരുള നല്കാന് ന്യൂസിലന്‍ഡുകാരി ലിസയുംകൂടി. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ലിസ ആനയൂട്ട് നടക്കുന്നതറിഞ്ഞ് എത്തിയതാണ്. കുതിര സവാരിയില്‍ വിദഗ്ധയാണ് ലിസ. ന്യൂസിലന്‍ഡില്‍ ഫാം നടത്തുന്നുണ്ട്.