പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; പ്രതി അറസ്റ്റില്‍
text_fieldsആഷിക്
പൂന്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പരുത്തിക്കുഴി പുത്തന്‍പള്ളി വാര്‍ഡില്‍ പള്ളിത്തെരുവ് ടി.സി-46/450 ല്‍ ആഷിക് (18) ആണ് പിടിയിലായത്. സമീപ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ വശീകരിച്ച് കഴിഞ്ഞ രണ്ടുദിവസമായി പ്രതിയുടെ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ സാന്നിധ്യം മനസ്സിലാക്കിയ സമീപവാസികള്‍ പൂന്തുറ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയിൽ പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് പൂന്തുറ സി.ഐ സന്തോഷ് .എസിന്റെ നേതൃത്വത്തില്‍ എസ്.ഐ അഭിലാഷും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.