Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി. അൻവറിനെ...

പി.വി. അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല; വിശദീകരണവുമായി കെ. പ്രവീൺ കുമാർ

text_fields
bookmark_border
പി.വി. അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല; വിശദീകരണവുമായി കെ. പ്രവീൺ കുമാർ
cancel

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബേ​പ്പൂ​രി​ലെ തോ​ൽ​വി സം​ബ​ന്ധി​ച്ച പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി കോ​ഴി​ക്കോ​ട് ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ എം.​എ​ൽ.​എ. പി.​വി. അ​ൻ​വ​റി​നെ മോ​ശ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും വി​ഷ​മി​പ്പി​ക്കാ​നോ വേ​ദ​നി​പ്പി​ക്കാ​നോ പ​റ​ഞ്ഞ​ത​ല്ലെ​ന്നും പ്ര​വീ​ൺ കു​മാ​ർ പ്ര​തി​ക​രി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ ല​ഭി​ച്ച അ​റി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ങ്കു​വെ​ച്ച അ​ഭി​പ്രാ​യ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യി അ​ദ്ദേ​ഹ​ത്തെ മോ​ശ​പ്പെ​ടു​ത്തി അ​ൻ​വ​ർ ആ​യ​തി​നാ​ൽ തോ​റ്റു എ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. കൈ​പ്പ​ത്തി​യി​ലോ കോ​ണി ചി​ഹ്ന​ത്തി​ലോ മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ൽ പി.​വി. അ​ൻ​വ​റാ​യാ​ലും ജ​യി​ക്കു​മാ​യി​രു​ന്നു എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പി.​വി. അ​ൻ​വ​ർ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. പി.​വി. അ​ൻ​വ​റി​നെ വി​ഷ​മി​പ്പി​ക്കാ​നോ വേ​ദ​നി​പ്പി​ക്കാ​നോ പ​റ​ഞ്ഞ​ത​ല്ല. ഇ​ത് ഒ​രു പ്ര​ശ്ന​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല -പ്ര​വീ​ൺ കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. ബേ​പ്പൂ​രി​ല്‍ സ്ഥാ​നാ​ര്‍ഥി​ത്വം പി​ഴ​ച്ചു​വെ​ന്നും കോ​ണി ചി​ഹ്ന​ത്തി​ലോ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ലോ മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ൽ ജ​യി​ക്കു​മാ​യി​രു​ന്നെ​ന്നു​മാ​ണ് പ്ര​വീ​ൺ കു​മാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പി.​വി. അ​ൻ​വ​റും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചേ​ർ​ത്തു​നി​ർ​ത്താ​ൻ ബാ​ധ്യ​ത​പ്പെ​ട്ട​വ​ർ ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ന്നാ​ണ് അ​ൻ​വ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞ​ത്.

Show Full Article
TAGS:PV Anvar Praveen Kumar 
News Summary - Have not personally insulted P.V. Anvar; K. Praveen Kumar with clarification
Next Story