Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൂ​ട്; വ​യ​റി​ള​ക്ക...

ചൂ​ട്; വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍, ഹെ​പ്പ​റ്റൈ​റ്റി​സ് എ ​പ​ട​രാ​ൻ സാ​ധ്യ​ത

text_fields
bookmark_border
ചൂ​ട്; വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍, ഹെ​പ്പ​റ്റൈ​റ്റി​സ് എ ​പ​ട​രാ​ൻ സാ​ധ്യ​ത
cancel

തൊടുപുഴ: വേനല്‍ കനക്കുമ്പോള്‍ ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം എന്നിവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പുറത്ത് നിന്ന് ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ എന്നിവ സാധാരണയായി കാണപ്പെടുന്ന ജലജന്യ രോഗങ്ങളാണ്.

മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശീതള പാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് ജലജന്യ രോഗങ്ങള്‍ക്ക് കരണമായിട്ടുള്ളത്.

വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും നല്‍കുന്ന വെൽകം ഡ്രിങ്കുകളും തിളപ്പിച്ച ചൂട് വെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്ത് നല്‍കുന്ന പ്രവണതയും രോഗനിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു. മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍

  • തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക. തി​ള​പ്പി​ച്ച​തും തി​ള​പ്പി​ക്കാ​ത്ത​തു​മാ​യ വെ​ള്ളം കൂ​ട്ടി​ക്ക​ല​ര്‍ത്തി ഉ​പ​യോ​ഗി​ക്ക​രു​ത്.
  • പു​റ​ത്തു​പോ​കു​മ്പോ​ള്‍ എ​പ്പോ​ഴും തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ക​രു​തു​ക
  • ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തി​നും വി​ള​മ്പു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും മു​മ്പും ശു​ചി​മു​റി ഉ​പ​യോ​ഗി​ച്ച ശേ​ഷ​വും, പു​റ​ത്ത് പോ​യി വ​ന്ന ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക
  • കി​ണ​റി​ന് ചു​റ്റു​മു​ള്ള പ​രി​സ​ര​ങ്ങ​ളി​ല്‍ വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തെ​യും കി​ണ​റി​ലെ വെ​ള്ളം മ​ലി​ന​മാ​കാ​തെ​യും സൂ​ക്ഷി​ക്കു​ക
  • കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച് കി​ണ​ര്‍ വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക.
  • മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശു​ദ്ധ​ജ​ല സ്രോ​ത​സ്സു​ക​ള്‍ സൂ​പ്പ​ര്‍ ക്ലോ​റി​നേ​റ്റ് ചെ​യ്യ​ണം. ഇ​ത്ത​ര​ത്തി​ല്‍ അ​ണു​വി​മു​ക്ത​മാ​യ ശു​ദ്ധ​മാ​യ വെ​ള്ളം മാ​ത്രം പാ​കം ചെ​യ്യാ​നും പാ​ത്ര​ങ്ങ​ള്‍ ക​ഴു​കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ക
  • പ​ഴ​വ​ര്‍ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ല്ല​വ​ണ്ണം ക​ഴു​കി​യ​ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക
  • ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും കു​ടി​വെ​ള്ള​വും എ​പ്പോ​ഴും അ​ട​ച്ചു സൂ​ക്ഷി​ക്കു​ക
  • തു​റ​സ്സാ​യ സ്ഥ​ല​ത്ത് മ​ല​മൂ​ത്ര​വി​സ​ര്‍ജ്ജ​നം ചെ​യ്യാ​തി​രി​ക്കു​ക
  • കു​ഞ്ഞു​ങ്ങ​ളു​ടെ വി​സ​ര്‍ജ്യ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി ശു​ചി​മു​റി​യി​ലൂ​ടെ മാ​ത്രം നീ​ക്കം ചെ​യ്യു​ക
  • വീ​ട്ടു​പ​രി​സ​ര​ത്ത് ച​പ്പു​ച​വ​റു​ക​ള്‍ കു​ന്നു​കൂ​ടാ​തെ ശ്ര​ദ്ധി​ക്കു​ക. ഈ​ച്ച ശ​ല്യം ഒ​ഴി​വാ​ക്കു​ക.
Show Full Article
TAGS:Waterborne diseases Heatwaves Stomach Pain Hepatitis A 
News Summary - Heat; possibility of contracting stomach diseases and hepatitis A
Next Story