Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടക്കൻ കേരളം റെഡ്...

വടക്കൻ കേരളം റെഡ് അലർട്ടിൽ; അ​ടു​ത്ത മൂ​ന്ന് ദി​വ​സം അ​തി​തീ​വ്ര​മ​ഴ മ​ഴ​ക്ക് സാ​ധ്യ​ത​

text_fields
bookmark_border
വടക്കൻ കേരളം റെഡ് അലർട്ടിൽ; അ​ടു​ത്ത മൂ​ന്ന് ദി​വ​സം അ​തി​തീ​വ്ര​മ​ഴ മ​ഴ​ക്ക് സാ​ധ്യ​ത​
cancel

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മൂ​ന്ന് ദി​വ​സം വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​തി​തീ​വ്ര​മ​ഴ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. 14ന് ​ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും 15ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും 16ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ൾ ഓ​റ​ഞ്ച് അ​ല​ർ​ട്ടി​ലാ​ണ്.

24 മ​ണി​ക്കൂ​റി​നി​ടെ 204 മി.​മീ​റ്റ​റി​ന് മു​ക​ളി​ലു​ള്ള മ​ഴ​യാ​ണ് വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ലും കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് വ​ലി​യ മ​ഴ​യു​ണ്ടാ​കു​ന്ന​ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ലും മി​ന്ന​ൽ പ്ര​ള​യ​ങ്ങ​ളും സൃ​ഷ്ടി​ച്ചേ​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നി​ല​വി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് പ​ക​ൽ​സ​മ​യ​ത്ത് ത​ന്നെ മാ​റി​താ​മ​സി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചു. ജൂ​ൺ 14 മു​ത​ൽ 16 വ​രെ കേ​ര​ള​ത്തി​ന് മു​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 50-60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് ശ​ക്ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

Show Full Article
TAGS:Rain Alert Red Alert 
News Summary - Heavy rain likely for next three days in Northern Kerala
Next Story