Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​ഴ്ച​യു​ടെ...

കാ​ഴ്ച​യു​ടെ പ​രി​മി​തി​ക​ളെ ക​ലാ​പ്ര​തി​ഭ​കൊ​ണ്ട് മ​റി​ക​ട​ന്ന് ഹി​ബ; സം​സ്ഥാ​ന സ്പെഷൽ സ്കൂൾക​ലോ​ത്സ​വ​ത്തി​ൽ മൂ​ന്ന് ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ്

text_fields
bookmark_border
കാ​ഴ്ച​യു​ടെ പ​രി​മി​തി​ക​ളെ ക​ലാ​പ്ര​തി​ഭ​കൊ​ണ്ട് മ​റി​ക​ട​ന്ന് ഹി​ബ; സം​സ്ഥാ​ന സ്പെഷൽ സ്കൂൾക​ലോ​ത്സ​വ​ത്തി​ൽ മൂ​ന്ന് ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ്
cancel

കൊ​ടു​വ​ള്ളി: കാ​ഴ്ച​യി​ല്ലെ​ങ്കി​ലും സ്വ​പ്ന​ങ്ങ​ൾ​ക്കും പ്ര​തി​ഭ​ക്കും അ​തി​രു​ക​ളി​ല്ലെ​ന്ന് സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ക​യാ​ണ് 14 കാ​രി ഹി​ബ ഫാ​ത്തി​മ. തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ച്ച സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്ന് ഇ​ന​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് എ ​ഗ്രേ​ഡ് നേ​ടി​യ​തോ​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ എ​ളേ​റ്റി​ൽ താ​മ​സ​ക്കാ​രി​യാ​യ ഈ ​കൊ​ച്ചു​മി​ടു​ക്കി നാ​ടി​ന്റെ അ​ഭി​മാ​ന​മാ​യി. ജ​ന്മ​നാ കാ​ഴ്ച​പ​രി​മി​തി​യു​ള്ള ഹി​ബ തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം വ​ർ​ഷ​മാ​ണ് സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

മാ​പ്പി​ള​പ്പാ​ട്ടി​ൽ ഒ​ന്നാം എ ​ഗ്രേ​ഡും ക​ഥാ​ക​ഥ​ന​ത്തി​ൽ ഒ​ന്നാം എ ​ഗ്രേ​ഡും പ​ദ്യ​പാ​രാ​യ​ണ​ത്തി​ൽ മൂ​ന്നാം എ ​ഗ്രേ​ഡു​മാ​ണ് നേ​ടി​യ​ത്.

ബ​ദ​റു​ദ്ദീ​ൻ പാ​റ​ന്നൂ​ർ ര​ചി​ച്ച പ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ക​ഥ പ​റ​യു​ന്ന മാ​പ്പി​ള​പ്പാ​ട്ടാ​ണ് ഒ​ന്നാം എ ​ഗ്രേ​ഡി​ലേ​ക്ക് ഹി​ബ​യെ ന​യി​ച്ച​ത്.

മാ​ധ​വി​ക്കു​ട്ടി​യു​ടെ 'നെ​യ്‌​പാ​യ​സം' എ​ന്ന ക​ഥ​യു​ടെ ആ​വി​ഷ്കാ​ര​ത്തി​നും ഒ​ന്നാം എ ​ഗ്രേ​ഡ് ല​ഭി​ച്ചു. ഒ.​എ​ൻ.​വി. കു​റു​പ്പി​ന്റെ 'വാ​ട​ക​വീ​ട്ടി​ലെ വ​ന​ജ്യോ​ത്സ്ന' എ​ന്ന ക​വി​ത​യു​ടെ പ​ദ്യ​പാ​രാ​യ​ണ​ത്തി​നാ​ണ് മൂ​ന്നാം എ ​ഗ്രേ​ഡ്. മൂ​ന്ന​ര വ​യ​സ്സു​മു​ത​ൽ ക​ലാ​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​ണ്.

സം​ഗീ​താ​ധ്യാ​പ​ക​രാ​യ നി​സാ​ർ തൊ​ടു​പു​ഴ​യും നൂ​റി​ഷും പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

നൗ​ഫ​ൽ -ജ​സ്ലി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ളാ​യ ഹി​ബ​ക്ക് ര​ണ്ട് അ​നു​ജ​ത്തി​മാ​രു​ണ്ട്. കാ​ക്കൂ​ർ പാ​വ​ണ്ടൂ​ർ കോ​രു​വ​ങ്ങ​ൽ വീ​ട്ടി​ലാ​ണ് കു​ടും​ബം. എ​ളേ​റ്റി​ൽ എം.​ജെ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:kalolsavam honors Kozhikode Music a GRADE 
News Summary - Hiba Wins Kalolsavam Honors
Next Story