Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2025 3:44 PM GMT Updated On
date_range 2025-05-23T21:14:06+05:30ഗുരുവായൂർ ദേവസ്വത്തിന്‍റെ ആനകളെ എന്തിനെല്ലാം ഉപയോഗിക്കുന്നുണ്ടെന്ന് അറിയിക്കണം -ഹൈകോടതി
text_fieldsകൊച്ചി: ഗുരുവായൂർ പുന്നത്തൂർ കോട്ടയിലെ ആനകളെ ക്ഷേത്ര ചടങ്ങുകൾക്കല്ലാതെ മറ്റെന്തെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അറിയിക്കണമെന്ന് ഹൈകോടതി. ക്ഷേത്രോത്സവങ്ങൾക്ക് പുറമെ പള്ളി പെരുന്നാളിനും പൊതു ചടങ്ങുകൾക്കും സമ്മേളനങ്ങൾക്കും മറ്റും ആനകളെ വിട്ടുനൽകുന്നതായി അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഹൈകോടതി ഇക്കാര്യം ചോദിച്ചത്.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിയോടാണ് വിശദീകരണം തേടിയത്. തുടർന്ന് വിഷയം വീണ്ടും ജൂൺ 27ന് പരിഗണിക്കാൻ മാറ്റി.
ഗുരൂവായൂർ ആനക്കോട്ടയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ പ്രവർത്തക സംഗീത അയ്യർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Next Story