Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെറിയ പ്ലാസ്റ്റിക്...

ചെറിയ പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പി നിരോധനം; നിർദേശം തേടി ഹൈകോടതി

text_fields
bookmark_border
ചെറിയ പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പി നിരോധനം; നിർദേശം തേടി ഹൈകോടതി
cancel

കൊ​ച്ചി: മ​ല​യോ​ര​ങ്ങ​ളി​ലും വി​വാ​ഹ മ​ണ്ഡ​പ​ങ്ങ​ളി​ലു​മ​ട​ക്കം ചെ​റി​യ പ്ലാ​സ്റ്റി​ക് കു​ടി​വെ​ള്ള കു​പ്പി​ക​ളും റാ​പ്പ​റു​ക​ളും മ​റ്റും നി​രോ​ധി​ക്കു​ന്ന​തി​ൽ തി​ങ്ക​ളാ​ഴ്ച​ക്കം നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ചൊ​വ്വാ​ഴ്ച ഉ​ത്ത​ര​വു​ണ്ടാ​യേ​ക്കു​മെ​ന്ന സൂ​ച​ന​യോ​ടെ​യാ​ണ്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ സ​ർ​ക്കാ​റി​നോ​ടും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നോ​ടും അ​മി​ക്ക​സ് ക്യൂ​റി​യോ​ടും ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്, ജ​സ്റ്റി​സ് പി. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്റ് തീ​പി​ടി​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കും മ​റ്റും മ​ദ്യ​ക്കു​പ്പി​ക​ൾ വ്യാ​പ​ക​മാ​യി വ​ലി​ച്ചെ​റി​യു​ന്നു​ണ്ടെ​ന്നും കാ​ലി​ക്കു​പ്പി​ക​ൾ ചെ​റി​യ നി​ര​ക്കി​ൽ സം​ഭ​രി​ച്ച് റീ​സൈ​ക്കി​ൾ ചെ​യ്യാ​ൻ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സ​ൽ​ക്കാ​ര പ​രി​പാ​ടി​ക​ളി​ല​ട​ക്കം അ​ര​ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള കു​ടി​വെ​ള്ള​ക്കു​പ്പി​ക​ൾ കു​മി​ഞ്ഞു കൂ​ടു​ന്ന​ത്​ കോ​ട​തി ഗൗ​ര​വ​മേ​റി​യ പ്ര​ശ്ന​മാ​യാ​ണ് കാ​ണു​ന്ന​ത്. ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കു​ന്ന ക​രാ​റി​ൽ ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ൾ വെ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Show Full Article
TAGS:High Court plastic bottles Latest News 
News Summary - High Court seeks suggestions on banning small plastic bottles
Next Story