Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും ന്യൂനമർദം; ഏഴ്...

വീണ്ടും ന്യൂനമർദം; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

text_fields
bookmark_border
വീണ്ടും ന്യൂനമർദം; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
cancel

കോഴിക്കോട്: മഴ തുടരുന്നതിനാൽ കോഴിക്കോട്, വയനാട്, തൃശൂർ, കോട്ടയം, കണ്ണൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ ശനിയാഴ്ച (08-08-2026) അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര-തീരദേശ മേഖലകളിലും വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടർ വ്യക്തമാക്കി. അതേസമയം, പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധിയാണ്. എന്നാൽ, നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.

തൃശ്ശൂർ ജില്ലയിൽ നഷ്ടപ്പെട്ട അധ്യയന സമയം ക്രമീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശനിയാഴ്ച പ്രവൃത്തിദിനമായി നിശ്ചയിച്ചിട്ടുള്ളതായി വിവരം ലഭിച്ചിരുന്നു. തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി, തൃശൂർ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08.08.2026 തീയതി ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലായെന്ന് കലക്ടർ അറിയിച്ചു.

വയനാട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാലും പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാലും ബോയ്സ് ടൗണ്‍-പാല്‍ചുരം റോഡിലൂടെയുള്ള രാത്രി ഗതാഗതത്തിന് ജില്ലാ കലക്ടർ ഡി.ആര്‍ മേഘശ്രീ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ജില്ല കലക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകൾ, ട്യൂഷൻ സെൻററുകൾ, കോച്ചിങ് ക്ലാസുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമായിരിക്കും. അതേസമയം, റസിഡൻഷ്യൽ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണമെന്നും കലക്ടർ അറിയിച്ചു.

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളജുകൾക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറി താമസിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങൾ റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി മനസിലാക്കി അങ്ങോട്ടേക്ക് മാറണം. കൂടാതെ, മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കാനും നിർദേശമുണ്ട്.

അതേസമയം, ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ. ശ​നി​യാ​ഴ്​​ച ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

സം​സ്ഥാ​ന​ത്തു​ട​നീ​ളം 440 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 41,773 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ കോ​ട്ട​യം (139), പ​ത്ത​നം​തി​ട്ട (133), ആ​ല​പ്പു​ഴ (127) ജി​ല്ല​ക​ളി​ലാ​ണ്. ഇ​ടു​ക്കി-17, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് അ​ഞ്ചു​വീ​തവും, വ​യ​നാ​ട്-​നാ​ല്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്-​ര​ണ്ടു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളി​ലെ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം. ജി​ല്ലാ ക​ല​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​തു​വ​രെ 28 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെയ്തിട്ടുണ്ട്. കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണം (05). ആ​ല​പ്പു​ഴ, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നാ​ല് പേ​ർ വീ​തം. തി​രു​വ​ന​ന്ത​പു​രം-03, പ​ത്ത​നം​തി​ട്ട-02, ഇ​ടു​ക്കി-02, കോ​ഴി​ക്കോ​ട്-02, കൊ​ല്ലം-01, പാ​ല​ക്കാ​ട്-01 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളി​ലെ മ​ര​ണ​സം​ഖ്യ. കാ​ണാ​താ​യ നാ​ല് പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. 70 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 764 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. കോ​ട്ട​യ​ത്താ​ണ് (21) ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്.

Show Full Article
TAGS:Meteorology Department Red Alert Heavy Rain Holiday for educational institutes Latest News 
News Summary - കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Next Story