Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചക്ക ദേഹത്തു വീണ്...

ചക്ക ദേഹത്തു വീണ് വീട്ടമ്മ മരിച്ചു; വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കു​മ്പോ​ഴായിരുന്നു സംഭവം

text_fields
bookmark_border
Kolenchery Mini
cancel

ഫ​റോ​ക്ക്: പ്ലാ​വി​ൽ​നി​ന്ന് ച​ക്ക വീ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ഫാ​റൂ​ഖ് കോ​ള​ജ് റോ​ഡി​ൽ തി​രി​ച്ചി​ല​ങ്ങാ​ടി ഉ​ണ്ണി​യാ​ലു​ങ്ങ​ൽ കോ​ല​ഞ്ചേ​രി മി​നി (53) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം.

വീ​ട്ടു​വ​ള​പ്പി​ൽ വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കു​മ്പോ​ൾ ച​ക്ക ദേ​ഹ​ത്തു​വീ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യാ​യി​രു​ന്നു. ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​റ്റ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. ഫ​റോ​ക്ക് പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

ഭ​ർ​ത്താ​വ്: പാ​ല​ക്കോ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: നി​ഗേ​ഷ് (ക​ല​ക്ഷ​ൻ ഏ​ജ​ന്റ്, രാ​മ​നാ​ട്ടു​ക​ര സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), നി​ഷാ​ന്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ർ​ത്തി​കേ​യ​ൻ, മു​ര​ളീ​ധ​ര​ൻ, പ്ര​ഭു​ല​ച​ന്ദ്ര​ൻ, ന​ളി​നി, സു​നി​ത.

Show Full Article
TAGS:housewife Obituary News jackfruit 
News Summary - Housewife dies after falling Jackfruit on her body
Next Story