Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ട് കോൺഗ്രസിന്...

പാലക്കാട്ട് കോൺഗ്രസിന് വൻ തിരിച്ചടി; ലീഗ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു: ആനക്കര ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്

text_fields
bookmark_border
പാലക്കാട്ട് കോൺഗ്രസിന് വൻ തിരിച്ചടി; ലീഗ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു: ആനക്കര ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്
cancel

പട്ടാമ്പി: കോൺഗ്രസ് - മുസ്‌ലിം ലീഗ് ഭിന്നത രൂക്ഷമായ പാലക്കാട് ആനക്കര ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. പ്രസിഡന്റായി എൽ.ഡി.എഫിലെ എം.വി. ജംസീനയെ തെരഞ്ഞെടുത്തു. കോൺഗ്രസ് - മുസ്‌ലിം ലീഗ് ഭിന്നതയാണ് തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. ലീഗ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബി.ജെ.പി. അംഗം തെരഞ്ഞെടുപ്പിനായി എത്തിയെങ്കിലും വോട്ട് ചെയ്തില്ല.

സി.പി.എം. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ലീഗ് പിന്തുണച്ചതോടെ കോൺഗ്രസിന്റെ പ്രസിഡന്റ് പി.എൻ. അംബികയ്ക്ക് സ്ഥാനം നഷ്ടമായി. രണ്ട് മാസം മുമ്പാണ് സി.പി.എം. അവിശ്വാസം കൊണ്ടുവന്നത്. നിലവിൽ 17 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് - ഏഴ്, കോൺഗ്രസ് - ആറ്, മുസ്‌ലിം ലീഗ് - മൂന്ന്, ബി.ജെ.പി. - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്തിലെ നിയമന തർക്കങ്ങൾക്കൊടുവിലാണ് കോൺഗ്രസിന് ഭരണം നഷ്ടമായത്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:setback Congress Muslim League LDF UDF 
News Summary - Huge setback for Congress in Palakkad- LDF to rule Anakkara Gram Panchayat
Next Story