Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2026 5:56 PM GMT Updated On
date_range 21 May 2026 5:56 PM GMTഭർത്താവ് ആസിഡൊഴിച്ച് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു; അറസ്റ്റിലായ ഭർത്താവിനെ റിമാൻഡ് ചെയ്തു
text_fieldsഈരാറ്റുപേട്ട: കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ആസിഡൊഴിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്.
ഭർത്താവ് ജോൺ (47) നെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. ജോണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാലാമണിയുടെ സംസ്ക്കാരം നടത്തി. കട്ടൻസ് തൊഴിലാളിയാണ് ജോൺ. ബാലാമണി ഈരാറ്റുപേട്ടയിലെ സ്വകാര്യ തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. മക്കൾ: സജോ, സോന.
Next Story


