Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2025 2:38 AM GMT Updated On
date_range 2025-05-22T08:49:55+05:30കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; കൊലപാതക കാരണം കുടുംബവഴക്കെന്ന്
text_fieldscamera_altകൊല്ലപ്പെട്ട വിദ്യ, ഭർത്താവ് വിനോദ്
ആലപ്പുഴ: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്രചിറയിൽ വിദ്യ (മതിമോൾ -42) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഭർത്താവിന്‍റെ സംശയം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. രാമങ്കരി ജംങ്ഷനിൽ ഹോട്ടൽ നടത്തുകയായിരുന്നു ദമ്പതികൾ.
മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പൊലീസ് അന്വേഷണം തുടങ്ങി.
Next Story