Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷമിക്കണം, എനിക്ക്...

ക്ഷമിക്കണം, എനിക്ക് വിസ്‍മയയുടെ കുടുംബത്തോട് സഹതപിക്കാനാകുന്നില്ല' വേറിട്ട കുറിപ്പുമായി മൃദുല മുരളി

text_fields
bookmark_border
Mridula Murali
cancel

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്‍മയ എന്ന പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം കേരളം മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കെ വേറിട്ട കുറിപ്പുമായി മൃദുല മുരളി. ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും പീഡനത്തെതുടർന്ന് ജീവനൊടുക്കേണ്ടി വരുന്ന പെൺകുട്ടികളുടെ എണ്ണം കൂടിവരികയാണ് കേരളത്തിൽ. ഈ പശ്ചാത്തലത്തിൽ സ്‍ത്രീധന നിരോധനനിയമവും വീണ്ടും ചര്‍ച്ചയാകുന്നു. വിസ്‍മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നാണ് നടി മൃദുല മുരളി തന്‍റെ വേറിട്ട കുറിപ്പിൽ പറയുന്നത്.

നിങ്ങളും ഇതിന് കാരണക്കാരാണ്, അവളെ ഇങ്ങനത്തെ അവസ്ഥയില്‍ എത്തിച്ചതിന്. എന്ന് പറഞ്ഞുകൊണ്ടാണ് മൃദുല കുറിപ്പ് അവസാനിപ്പിക്കുന്നത്.

മൃദുല മുരളിയുടെ കുറിപ്പ്

ക്ഷമിക്കണം, എനിക്ക് വിസ്‍മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല. മുമ്പും അവള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരന്‍ പറയുന്നു. തന്റെ മുമ്പില്‍ വെച്ച് വിസ്‍മയയെ തല്ലിയിട്ടുണ്ടെന്ന് അച്ഛൻ പറയുന്നു. ദേഹോപദ്രവം ചെയ്‍തതിന്റെ ഫോട്ടോകള്‍ വിസ്‍മയ കുടുംബത്തിന് അയക്കുകയും അവര്‍ കാണുകയും ചെയ്‍തിട്ടുണ്ട്. സ്‍ത്രീധനത്തിന്റെ പേരില്‍ കുടുംബത്തെയും അയാള്‍ ചൂഷണം ചെയ്‍തിട്ടുണ്ട്.

അത്തരം അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് അറിഞ്ഞിട്ടും തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിയാത്ത ഓരോ കുടുംബവും ഇങ്ങനെയുള്ള ദുരന്തത്തിന് കാരണക്കാര്‍ ആണ്. പെണ്‍കുട്ടികള്‍ എപ്പോഴും അഡ്‍ജസ്റ്റ് ചെയ്യണം എന്നാണ് ഓരോ കുടുംബവും പറഞ്ഞുകൊടുക്കുന്നത്. കാരണം ഓരോ കുടുംബത്തിലും ഇങ്ങനെയാണ് നടക്കുന്നത്. സമൂഹം നമ്മളെ കുറിച്ച് എന്ത് ചിന്തിക്കും. ഇതൊക്കെയാകും മിക്ക പെണ്‍കുട്ടികളോടും അവളുടെ കുടുംബം പറഞ്ഞുകൊടുക്കുന്നത്. നിങ്ങളും ഇതിന് കാരണക്കാരാണ്, അവളെ ഇങ്ങനത്തെ അവസ്ഥയില്‍ എത്തിച്ചതിന്.

Show Full Article
TAGS:Mridula Murali Vismaya death 
News Summary - I can't sympathize with Vismaya's family ' says Mridula Murali
Next Story