Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​ടു​ക്കി...

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് ജ​ല​നി​ര​പ്പ് 65 ശ​ത​മാ​ന​ത്തി​ലേ​ക്ക്​; 2,371 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട്ട്

text_fields
bookmark_border
Idukki Dam
cancel

തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 65 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഉ​യ​ർ​ന്നു. ഇന്ന് രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 2370.40 അടിയാണ്. ജലനിരപ്പ് .60 അടി ഉയർന്ന് 2,371 അടി ആയാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും.

നിലവിൽ 939.85 ഘനയടി ജലമാണ് സംഭരണി‍യിലുള്ളത്. മൊത്തം സംരണശേഷിയുടെ 64.85 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി. 2,403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്.

റൂൾകർവ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയിൽ എത്തിയാൽ ആദ്യം ബ്ലൂ അലർട്ട്​ ആണ് നൽകുക. 2,371 അടി ആയാൽ ഓറഞ്ച് അലർട്ടും 2,372 അടിയെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. 2,373 അടിയിൽ വെള്ളം എത്തിയാൽ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കണം.

ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​ത്. ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യാ​ണ്.

Show Full Article
TAGS:idukki dam water level Orange Alert Latest News 
News Summary - Idukki dam water level reaches 64 percent; Orange alert if it reaches 2,371 feet
Next Story