ഐ.ഇ.എഫ്.എഫ്.കെ ചലച്ചിത്രോത്സം കോഴിക്കോട് മെയ് ഒമ്പത് മുതൽ
text_fieldsകോഴിക്കോട് : സ്വതന്ത്ര-പരീക്ഷണാത്മക സിനിമകളുടെ ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ ഐ.ഇ.എഫ്.എഫ്.കെ ഏഴാമത് എഡിഷൻ മെയ് ഒമ്പത് മുതൽ 13 വരെ കോഴിക്കോട് ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയ്യറ്ററിൽ വച്ച് നടക്കും. ലോക സിനിമ, ഇന്ത്യൻ മത്സര വിഭാഗം, ഇന്ത്യൻ സിനിമ ഇന്ന് വിഭാഗങ്ങളിലായി 31 സിനിമകൾ ആണ് പ്രദർശിപ്പിക്കുന്നത്.
ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ആകർഷണമായ ഇന്ത്യൻ മത്സര വിഭാഗത്തിൽ 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മികച്ച സിനിമയ്ക്ക് 50,000 രൂപയുടെ കാഷ് അവാർഡ് ഉണ്ട്. ഡെലിഗേറ്റ് ഫീ 700 രൂപ. വിദ്യാർത്ഥികൾക്ക് 400. ഡെലിഗേറ്റ് രജിസ്ട്രേഷന് 9895286711 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ലോക സിനിമ
1. ഉജൻ കഥ (അർമേനിയ), സംവിധാനം- ഷഹ്‌റാം ബദാക്ഷൻ, 2. ശാശ്വതമായി തുറന്നിരിക്കുന്ന വിൻഡോ( ഇറ്റലി) സംവിധാനം- മാർക്കോ മാസി, 3. പന്ത്രം( ശ്രീലങ്ക) സംവിധാനം-നദി വാസലമുദലിയാരച്ചി, 4. ചൗതൗക്വാ കൗണ്ടി അൽമാനക്(യുണൈറ്റഡ് സ്റ്റേറ്റ്സ്) സംവിധാനം-ടോമി എൽ ഹാർട്ടുങ്, 5. വാട്ടർ ലില്ലി(റിപ്പബ്ലിക് ഓഫ്, കൊറിയ)സംവിധാനം- ചാൻഹോ ലീ, 6. പ്രപഞ്ചത്തിൻറെ കൈകൾ( ഇറാൻ/ തുർക്കി) സംവിധാനം-ഫർഹാദ് ഐവാസി
ഇന്ത്യൻ മത്സര വിഭാഗം
1. തീയുടെയും വെള്ളത്തിൻ്റെയും വിസ്‌പേഴ്‌സ്: ബംഗാളി/ഇംഗ്ലീഷ്/ഹിന്ദി, സംവിധാനം-ലുബ്ധക് ചാറ്റർജി, 2. സാമ്രാജ്യത്തിൻ്റെ അടിമകൾ(മലയാളം) സംവിധാനം- രാജേഷ് ജെയിംസ്, 3. ശരീരം( ഹിന്ദി) സംവിധാനം-അഭിജിത് മജുംദാർ, 4. ഞാൻ രേവതി: (കന്നഡ/ മലയാളം/തമിഴ്) സംവിധാനം- അഭിജിത്ത് പി, 5. അവളുടെ പേര്(കന്നഡ) സംവിധാനം- പൂജിത പ്രസാദ്, 6. വിക്ടോറിയ( മലയാളം) സംവിധാനം- ശിവരഞ്ജിനി, 7. റിപ്റ്റൈഡ്( മലയാളം) സംവിധാനം- അഫ്രാദ് വി.കെ, 8. കിസ് വാഗൺ: മലയാളം, സംവിധാനം- മിഥുൻ മുരളി, 9. പൂക്കുന്ന മുളകൾ( മലയാളം) സംവിധാനം- പാർത്ഥസാരഥി രാഘവൻ, 10. റിഥം ഓഫ് ധർമം(കൊങ്ങണി, കന്നട) സംവിധാനം- ജയൻ ചെറിയാൻ, 11. ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് (സിന്ദാ ഹായ്)(ഇംഗ്ലീഷ് /ഹിന്ദി/മറാഠി/തമിഴ്/തെലുങ്ക്/ഉറുദു) സംവിധാനം- സാർത്തക് ജയ്‌സ്വാൾ എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.