കൊച്ചിയിൽ ഭൂമി തരം മാറ്റ അദാലത്ത് 11-ന്
text_fieldsകൊച്ചി: 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള 25 സെന്റ് വരെ വിസ്തീർണം ഉള്ളതും സ്വഭാവ വ്യതിയാനത്തിനുള്ള ഫീസ് അടക്കേണ്ടതില്ലാത്തതുമായ ഫോറം അഞ്ച്, ആറ് അപേക്ഷകളുടെ തരം മാറ്റ അദാലത്ത് സംഘടിപ്പിക്കും. കൊച്ചി താലൂക്ക് പരിധിയിലെ തരം മാറ്റല്‍ അദാലത്ത് നവംബര്‍ മാസം 11 ന് റേഞ്ചേഴ്‌സ് ക്ലബ് ഹാള്‍, നോര്‍ത്ത് മൂലംകുഴി, നസ്രത്ത് എന്നിവടങ്ങളില്‍ രാവിലെ 10 മുതല്‍ നടക്കും.
തീര്‍പ്പാക്കിയ അപേക്ഷകളില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് അവരുടെ ഫോണില്‍ മെസേജ് വരുന്നതാണ്. ഫാറം ആറ് അപേക്ഷകളില്‍ അപ്രൂവ്ഡ് മെസേജുകള്‍ ലഭിച്ചവര്‍ക്ക് ഈ ഉത്തരവുകള്‍ അക്ഷയ സെന്റര്‍ മുഖേന കൈപ്പറ്റാവുന്നതും തുടര്‍ നടപടികള്‍ക്കായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ താലൂക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫാറം അഞ്ച് അപേക്ഷകളില്‍ അപ്രൂവ്ഡ് മെസേജുകള്‍ ലഭ്യമായ അപേക്ഷകര്‍ക്ക് അക്ഷയ സെന്റര്‍ മുഖേന തന്നെ ഫാറം ആറിനുള്ള അപേക്ഷ സമര്‍പ്പിക്കാം.