Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിയെ മോട്ടോര്‍...

വിദ്യാർഥിയെ മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ മർദിച്ച സംഭവം; വകുപ്പ് തല നടപടിക്ക് സാധ്യത

text_fields
bookmark_border
വിദ്യാർഥിയെ മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ മർദിച്ച സംഭവം; വകുപ്പ് തല നടപടിക്ക് സാധ്യത
cancel
camera_alt

എ​ന്‍ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യെ മോ​ട്ടോ​ര്‍ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ന്‍ മ​ര്‍ദി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം

വെഞ്ഞാറമൂട്: എന്‍ജിനീയറിങ് വിദ്യാർഥിയെ മോട്ടോര്‍ വകുപ്പുദ്യോഗസ്ഥന്‍ മർദിച്ച സംഭവത്തില്‍ വകുപ്പ് തല നടപടിക്ക് സാധ്യത. വെഞ്ഞാറമൂട് മുസ്‍ലിം അസോസിയേഷന്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാർഥി പായ്ച്ചിറ പള്ളിപ്പുറം കൃഷ്ണ പ്രിയയില്‍ അഭയ് കൃഷ്ണക്കാണ് മർദനമേറ്റത്.

തൈയ്ക്കാട് പോത്തന്‍കോട് ബൈപാസില്‍ വാഹന പരിശോധന നടത്തുന്നതിനിടെ അഭയ് കൃഷ്ണ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തുകയും ഉദ്യോഗസ്ഥര്‍ കൈകാണിച്ചെങ്കിലും ഏകദേശം 25 മീറ്റര്‍ മുന്നോട്ടുപോയ ശേഷമാണ് ബൈക്ക് നിർത്തിയത്. ഇതോടെ പ്രകോപിതനായ ഉദ്യോഗസ്ഥന്‍ പിന്നാലെ ഓടി ബൈക്ക് പിടിച്ചുനിർത്തിയ ശേഷം ആദ്യം ബൈക്കിലിടിക്കുകയും പിന്നീട് അഭയ് കൃഷ്ണയുടെ മുഖത്തടിക്കുകയുമായിരുന്നു.

എന്തിനാണ് ആക്രമിച്ചതെന്ന് ചോദിച്ചപ്പോള്‍ 6,500 രൂപ പിഴ അടക്കാന്‍ ആവശ്യപ്പെട്ടുകയും ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് അമ്മയോട് ഫോണില്‍ സംസാരിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ ദേഷ്യപ്പെട്ടു. സംഭവത്തിന്റെ സമീപത്തെ കടയില്‍ നിന്നുള്ള സി.സി ടിവി ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടത്തി നടപടിക്ക് ശുപാര്‍ശ ചെയ്തതായി അറിയുന്നത്.

Show Full Article
TAGS:Students beaten up Motor Vehicle Department Motor Vehicle Inspector 
News Summary - Incident of student being beaten by a Motor Department official; Department-level action likely
Next Story