Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂ​ടു​ന്ന...

കൂ​ടു​ന്ന സ്വ​യം​ഹ​ത്യ; കു​റ​യു​ന്ന നി​ര​ക്ക്

text_fields
bookmark_border
കൂ​ടു​ന്ന സ്വ​യം​ഹ​ത്യ; കു​റ​യു​ന്ന നി​ര​ക്ക്
cancel

ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം രാ​ജ്യ​ത്ത് ഓ​രോ വ​ർ​ഷ​വും കൂ​ടി​വ​രു​ന്ന​താ​യി ദേ​ശീ​യ ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ. അ​തേ​സ​മ​യം, ആ​ത്മ​ഹ​ത്യാ നി​ര​ക്ക് കു​റ​ഞ്ഞു​വ​രു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്ത​മാ​യ ‘ലാ​ൻ​സെ​റ്റ് പ​ബ്ലി​ക്​ ഹെ​ൽ​ത്ത്’ മാ​ഗ​സി​ൻ റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത് ചെ​റി​യ ആ​ശ്വാ​സ​മേ​കു​ന്നു​മു​ണ്ട്. 2022ൽ ​രാ​ജ്യ​ത്ത് 1.71ല​ക്ഷം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ആ​റാ​യി​രം കൂ​ടു​ത​ൽ. 2018മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഏ​ക​ദേ​ശം 35,000ഓ​ളം അ​ധി​ക ആ​ത്മ​ഹ​ത്യ​ക​ൾ രാ​ജ്യ​ത്തു​ണ്ടാ​യി.

എ​ന്നാ​ൽ, ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന ഈ ​ക​ണ​ക്കു​ക​ൾ​ക്കൊ​പ്പം അ​ൽ​പം ആ​ശ്വാ​സം പ​ക​രു​ന്ന മ​റ്റൊ​രു ക​ണ്ടെ​ത്ത​ലു​മാ​യാ​ണ് അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്ത​മാ​യ ‘ലാ​ൻ​സെ​റ്റ് പ​ബ്ലി​ക്​ ഹെ​ൽ​ത്ത്’ മാ​ഗ​സി​ൻ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ആ​ത്മ​ഹ​ത്യാ നി​ര​ക്ക് കു​റ​യു​ക​യാ​ണെ​ന്നാ​ണ് ലാ​ൻ​സെ​റ്റി​ന്റെ ക​ണ്ടെ​ത്ത​ൽ. 1990 മു​ത​ൽ 2021 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ലാ​ൻ​സെ​റ്റ് പ​ഠ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. 30 വ​ർ​ഷ​ത്തി​നി​ടെ, ആ​ത്മ​ഹ​ത്യാ നി​ര​ക്കി​ൽ 30 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യു​ള്ള​വ​രെ തി​രി​ച്ച​റി​ഞ്ഞ് കൗ​ൺ​സ​ലി​ങ് ന​ട​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗം സ്വീ​ക​രി​ച്ച​തു​കൊ​ണ്ടാ​ണ് ആ​ത്മ​ഹ​ത്യാ നി​ര​ക്കി​ൽ കു​റ​വ് വ​രു​ത്താ​നാ​യ​ത്.

ആ​ത്മ​ഹ​ത്യ​യും ആ​ത്മ​ഹ​ത്യാ നി​ര​ക്കും

ആ​ത്മ​ഹ​ത്യ​യും ആ​ത്മ​ഹ​ത്യാ നി​ര​ക്കും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്. ആ​ത്മ​ഹ​ത്യ എ​ന്ന​ത് ഒ​രു പ്ര​ത്യേ​ക കാ​ല​ത്തി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​മാ​ണ്. എ​ന്നാ​ൽ, ല​ക്ഷം ജ​ന​ങ്ങ​ളി​ൽ എ​ത്ര​പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നു​വെ​ന്ന ക​ണ​ക്കാ​ണ് ആ​ത്മ​ഹ​ത്യാ നി​ര​ക്ക്. ലാ​ൻ​സെ​റ്റ് പ​ഠ​ന​മ​നു​സ​രി​ച്ച്, 1990ൽ ​ആ​ത്മ​ഹ​ത്യാ നി​ര​ക്ക് 18.9 ആ​യി​രു​ന്നു. 2021ൽ ​എ​ത്തി​യ​പ്പോ​ൾ അ​ത് 13 ആ​യി. ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​പ്ര​കാ​രം, 2021ലെ ​ആ​ത്മ​ഹ​ത്യാ നി​ര​ക്ക് 12 ആ​ണ്. ആ​ത്മ​ഹ​ത്യാ നി​ര​ക്ക് വ​ലി​യ​തോ​തി​ൽ കു​റ​ഞ്ഞു​വെ​ന്ന് അ​ർ​ഥം. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ, 2022ലെ 1.71 ​ല​ക്ഷം ആ​ത്മ​ഹ​ത്യ എ​ന്ന​ത് വ​ലി​യ എ​ണ്ണ​മാ​ണെ​ങ്കി​ലും 1991ലെ ​പ്ര​വ​ണ​ത​യ​നു​സ​രി​ച്ചാ​യി​രു​ന്നു​വെ​ങ്കി​ൽ അ​ത് 2.4 ല​ക്ഷ​ത്തി​ന​ടു​ത്ത് വ​രു​മാ​യി​രു​ന്നു. അ​ത്ര​യും ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചു.

ആ​ശ​ങ്ക ഇ​നി​യും ബാ​ക്കി

ലാ​ൻ​​സെ​റ്റ് പ​ഠ​നം ആ​ശ്വാ​സ​ത്തി​ന് വ​ക​ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ ഇ​നി​യും ബാ​ക്കി​നി​ൽ​ക്കു​ക​യാ​ണ്. 2021നു​ശേ​ഷം ആ​ത്മ​ഹ​ത്യാ നി​ര​ക്കി​ൽ ഉ​യ​ർ​ച്ച​യു​ണ്ടാ​യ​താ​ണ് അ​തി​ലൊ​ന്ന്. 2022ൽ, 12.4​ലേ​ക്ക് ആ​ത്മ​ഹ​ത്യാ നി​ര​ക്ക് കൂ​ടി. 2023ലെ ​നി​ര​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും അ​ത് 12.5ലേ​ക്ക് എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കേ​ര​ള​ത്തി​ൽ സ്ഥി​തി ഗു​രു​ത​രം

ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2022ലും ’23​ലും കേ​ര​ള​ത്തി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തി​ട്ടു​ണ്ട്. ഓ​രോ വ​ർ​ഷ​വും 500 അ​ധി​ക ആ​ത്മ​ഹ​ത്യ​ക​ളെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. ആ​ത്മ​ഹ​ത്യാ​നി​ര​ക്ക് ശ​രാ​ശ​രി 24 ആ​ണ്. ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ ഇ​ര​ട്ടി. 2022ലെ ​ക​ണ​ക്കു​പ്ര​കാ​രം, ആ​ത്മ​ഹ​ത്യാ​നി​ര​ക്ക് കൂ​ടു​ത​ലു​ള്ള നാ​ലാ​മ​​ത്തെ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. സി​ക്കിം, ആ​ന്ത​മാ​ൻ, പു​തു​ച്ചേ​രി എ​ന്നി​വ​യാ​ണ് ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ് ലൈൻ: 1056, 0471- 2552056

Show Full Article
TAGS:Public Health National Crime Records Bureau Kerala News 
News Summary - Increased suicide Decreasing rate,
Next Story