Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാവികസേന ദൗത്യം വിജയം;...

നാവികസേന ദൗത്യം വിജയം; മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലെത്തിച്ചു

text_fields
bookmark_border
Lakshadweep, medical evacuation
cancel

അഗത്തി: മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഗുരുതരാവസ്ഥയിലായ രണ്ട് രോഗികളെ നാവികസേന കൊച്ചിയിലെത്തിച്ചു. ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്നും കൊച്ചിയിലെ ആശുപത്രിയിലാണ് സുരക്ഷിതമായി എത്തിച്ചത്.

പ്രതികൂല കാലാവസ്ഥക്കിടെ ഐ.എൻ.എസ് ഗരുഡയിൽ നിന്ന് പുറപ്പെട്ട ഡോണിയർ വിമാനം അഗത്തിയിൽ വിജയകരമായി ഇറക്കുകയും തുടർന്ന് രോഗികളുമായി കൊച്ചിയിലേക്ക് മടങ്ങുകയുമാണ് ചെയ്തത്.


Show Full Article
TAGS:Lakshadweep medical evacuation 
News Summary - Indian Navy carried out medical evacuation of two critically ill patients including a three-day-old infant, from Lakshadweep
Next Story