Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപനിക്ക് ചികിത്സ...

പനിക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മ ബസിൽനിന്ന് ഇറങ്ങിയത് പടുകുഴിയിലേക്ക്; കാലിന് പരിക്കുമായി ആശുപത്രിയിൽ

text_fields
bookmark_border
പനിക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മ ബസിൽനിന്ന് ഇറങ്ങിയത് പടുകുഴിയിലേക്ക്; കാലിന് പരിക്കുമായി ആശുപത്രിയിൽ
cancel
camera_alt

1. പെരുമ്പുഴ ബസ്‍സ്റ്റാൻഡിൽ രൂപപെട്ട കുഴി 2. കുഴിയിൽ കാൽ കുടുങ്ങി പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ

Listen to this Article

റാന്നി: പനി ബാധിച്ച് ചികിത്സ തേ​ടിയെത്തിയ വീട്ടമ്മ ബസ്‍സ്റ്റാൻഡി​ലെ കുഴിയിൽ അകപ്പെട്ട് കാലിന് പരിക്കുമായി ആശുപത്രിയിലായി. റാന്നി താലൂക്ക് ആശുപത്രിയിലേക്ക് പോയ സ്ത്രീക്കാണ് പെരുമ്പുഴ ബസ്‍സ്റ്റാൻഡിൽ രൂപപെട്ട കുഴിയിൽ കാൽ കുടുങ്ങി പരിക്കേറ്റത്.

കൊഴഞ്ചേരി -ഇടപ്പാവൂർ -ഇടമുറി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ വന്ന ഇവർ സ്റ്റാൻഡിൽ ഇറങ്ങവേയാണ് സംഭവം. കാലിൽ പരിക്കേറ്റ ഇവർക്ക് നടക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ഒടുവിൽ ​ഓട്ടോ റിക്ഷയിലാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ കാലിന് ചികിത്സ തേടി.

ബസ്‍സ്റ്റാൻഡിലെ കുഴി ഉടൻ നികത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. യാത്രക്കാർ കുഴിയിൽ അകപ്പെടുംവിധം വാഹനം നിർത്തരുതെന്നും ഇവർ ആവശ്യപ്പെട്ടു.



Show Full Article
TAGS:Injury potholes Bus Stand Kerala News 
News Summary - Injured leg after falling into hole at bus stand
Next Story