Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരിക്കൂർ കുഞ്ഞാമിന...

ഇരിക്കൂർ കുഞ്ഞാമിന വധം: മുഖ്യപ്രതി​യെ ഡൽഹിയിൽ നിന്ന് പിടികൂടി

text_fields
bookmark_border
Irikkur Kunjamina Murder
cancel

കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന വധക്കേസിൽ മുഖ്യപ്രതിയായ ഡൽഹി സ്വദേശിയെ പത്തുവർഷത്തിനുശേഷം ക്രൈംബ്രാഞ്ച് പിടികൂടി. ഡൽഹി സ്വദേശി അബ്ബാസ് അലിയെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് കണ്ണൂരി​ലേക്ക് ​കൊണ്ടുവന്നു.

മറ്റുപ്രതികളായ ഡൽഹി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ നേരത്തെ മധ്യപ്രദേശിൽ നിന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

2016 ഏപ്രിൽ 30 നാണ് ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യയായ മെരടൻ കുഞ്ഞാമിന കൊല്ലപ്പെട്ടത്. സ്ക്രൂഡ്രൈവർ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് അതിക്രൂരമായാണ് ഇവരെ കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ സ്വന്തം വാടക ക്വാട്ടേഴ്‌സിൽ കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. വായയിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. കാൽമുട്ടുകൾ തല്ലിതകർത്തു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പാസ്‌പോർട്ട് ഓഫീസിൽ പോയ മക്കളായ അയ്യൂബ്, ഉമ്മർ എന്നിവർ വൈകീട്ട് ആറ് മണിയോടെ തിരിച്ചെത്തിയ ശേഷം ഉമ്മയെ അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇവരുടെ ക്വാർട്ടേഴ്സിൽ ഒരു മാസം മുൻപ് വാടകയ്ക്ക് താമസിക്കാനെത്തിയ ഇതര സംസ്ഥാനക്കാരായ മൂവർ സംഘം അന്ന് രാവിലെ 9.30 ഓടെ ക്വാർട്ടേഴ്സ് ഒഴിഞ്ഞ് പോയിരുന്നു. രാവിലെ 8നും 9.30നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്മോർട്ടത്തിലും സ്ഥിരീകരിച്ചു. മൂവരും വ്യാജ പേരും മേൽവിലാസവുമായിരുന്നു നൽകിയിരുന്നത്. ഗുജറാത്തിലെ സൂറത്ത് സ്വദേശികളാണ് ഇവരെന്നാണ് ആദ്യം കണ്ടെത്തിയിരുന്നത്. തുണി വില്പനക്കെന്ന് പറഞ്ഞ് സംഭവത്തിന് ഒരു മാസം മുൻപാണ് മൂന്നു പേരും ക്വാട്ടേഴ്‌സിൽ താമസം തുടങ്ങിയത്. കൊലപാതകത്തിന് ശേഷം സംഘം മഹാരാഷ്ട്രയിലേക്കാണ് പോയതെന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷമാണ് പ്രതിക​ളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kunjamina murder Murder Case Crime News 
News Summary - irikkur Kunjamina murder accused held in Delhi
Next Story