Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം രണ്ടത്താണി...

മലപ്പുറം രണ്ടത്താണി വലിയ കുന്നിൽ ഇരുമ്പ് യുഗകാലത്തെ അടയാളങ്ങൾ കണ്ടെത്തി

text_fields
bookmark_border
മലപ്പുറം രണ്ടത്താണി വലിയ കുന്നിൽ ഇരുമ്പ് യുഗകാലത്തെ അടയാളങ്ങൾ കണ്ടെത്തി
cancel

രണ്ടത്താണി (മലപ്പുറം): മലപ്പുറം ജില്ലയിലെ രണ്ടത്താണിക്കടുത്തുള്ള വലിയ കുന്നിൽ 2000ത്തോളം വർഷങ്ങൾക്കു മുമ്പ് ഇരുമ്പ് യുഗകാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ അടയാളങ്ങൾ കണ്ടെത്തി.


കോഴിക്കോട് സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രഫസർ ഡോ. പി.ശിവദാസന്റെ നേതൃത്വ ത്തിലുള്ള ഗവേഷകരാണ് ഇവ കണ്ടെത്തിയത്. പുരാവസ്തു ശാസ്ത്രത്തിൽ പോസ്റ്റ് ഹോൾ എന്നറിയപ്പെടുന്ന നിരവധി കാൽക്കുഴികളും കപ്പ് മാർക്കുകൾ എന്നറിയപ്പെടുന്ന വൃത്താകൃതിയിലുള്ള ആഴം കുറഞ്ഞ ചെറു കുഴികളും ചാലുകളും വിനോദവുമായി ബന്ധപ്പെട്ടതെന്ന് വിശ്വസിക്കുന്ന പല്ലാങ്കുഴികളുമാണ് വലിയ കുന്നിലെ ചെങ്കൽ പ്രദേശത്ത് കണ്ടെത്തിയത്.

ഈ സ്ഥലം അക്കാലത്തെ ഇരുമ്പ് ഖനനം നടത്തിയ സ്ഥലമാണെന്നും സൂചന ലഭിക്കുന്നുണ്ട്. 3000ത്തോളം വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ഇരുമ്പുയുഗത്തിന്റെ തെളിവുകൾ കൂടിയാണിത്. കേരളചരിത്ര പഠനത്തിന് സഹായകമായ ശാസ്ത്രീയ തെളിവുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ ഇരുമ്പ് യുഗകാലത്തെ ചെങ്കൽ ഗുഹകളും കുടക്കല്ലുകളും മുൻകാലത്ത് കണ്ടെത്തിയിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്.

വലിയ കുന്നിൽ മുതിർന്ന വ്യക്തിയുടെയും കുട്ടിയുടെയും കാല്പാദങ്ങളും ഇരുമ്പായുധങ്ങൾ കോറിയിട്ട അടയാളങ്ങളും കാണുന്നുണ്ട്. പരിശോധനാ സംഘത്തിൽ ഗവേഷകർക്കൊപ്പം ഫറൂഖ് രണ്ടത്താണിയും ഉണ്ടായിരുന്നു.

Show Full Article
TAGS:Iron Age Malappuram 
News Summary - Iron Age traces have been found on the Randathani Malappuram
Next Story